കൊട്ടിയൂർ ദുരിതാശ്വാസ ക്യാംപിൽ സംഘർഷം: 3 പേർക്ക് പരിക്ക്

ദുരിതാശ്വാസ ക്യാമ്പിൽ എസ്. ഡി.പി.ഐ പ്രവർത്തകരും ഡി.വൈ.എഫ് ഐ.പ്രവർത്തകരും തമ്മിൽ സംഘർഷം. നിരവധി പേർക്ക് പരിക്ക്. സ്ഥലത്ത് സംഘർഷാവസ്ഥ നിലനില്ക്കുന്നു. ഡി.വൈ.എഫ്.ഐ മേഖലാ വൈസ് പ്രസിഡണ്ട് പി. എസ് വൈശാഖ്, യൂണിറ്റ് പ്രസിഡണ്ട് എൻ.ആർ അനൂപ്‌, യൂണിറ്റ് കമ്മറ്റി അംഗം അഭിലാഷ് എന്നിവർക്കാണ് സംഘർഷത്തിൽ പരിക്കേറ്റത്.

ഐ.ജെ.എം ഹയർസെക്കൻഡറി സ്കൂളിൽ പ്രവർത്തിക്കുന്ന  ദുരിതാശ്വാസക്യാമ്പ് സന്ദർശിക്കാനെത്തിയ നാൽപതോളം വരുന്ന എസ്ഡിപിഐ  പ്രവർത്തകരെ ക്യാമ്പ് ഓഫീസർ തടഞ്ഞതിന്ക്യാമ്പ് ഓഫീസറെ മർദ്ദിക്കുകയും ഇത് തടയാൻ എത്തിയ ഡിവൈഎഫ്ഐ പ്രവർത്തകരെ എസ്ഡിപിഐ പ്രവർത്തകർ വളഞ്ഞിട്ട്  മർദ്ദിക്കുകയായിരുന്നുവെന്ന് ഡിവൈഎഫ്ഐ ആരോപിച്ചു. ഗുരുതരമായി പരിക്കേറ്റ വൈശാഖിനെ കണ്ണൂർ എ.കെ.ജി യിലേക്ക് കൊണ്ടുപോയി. പേരാവൂർ സിഐ കെ വി പ്രമോദന്റെ നേതൃത്വത്തിലുള്ള വൻ പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.