Advertisements

പെരുമ്പഴശ്ശിയിൽ കാട്ടാനക്കൂട്ടം ഇറങ്ങി; വ്യാപക കൃഷിനാശം

ആറളം പഞ്ചായത്തിലെ പെരുമ്പഴശ്ശിയിൽ ജനവാസകേന്ദ്രത്തിൽ കാട്ടാനക്കൂട്ടം കൃഷിനശിപ്പിച്ചു. ആറളം ഫാമിൽനിന്ന് കൊക്കോട്‌ പുഴ കടന്നെത്തിയ ആറ് ആനകൾ പ്രദേശത്തെ 15 കർഷകരുടെ കൃഷിഭൂമിയിൽ കനത്ത നാശംവരുത്തി. വീട്ടുമുറ്റത്തോളമെത്തിയ ആനക്കൂട്ടത്തെ കണ്ട് ജനങ്ങൾ വാതിലടച്ച് കഴിയുകയായിരുന്നു. ചൊവ്വാഴ്ച രാത്രി ഒൻപതുമണിയോടെ പിലാക്കി അബ്ദുൾ ഹക്കീമിന്റെ വീട്ടുമുറ്റത്ത് ആനയെത്തിയത്. വിറച്ചുപോയ വീട്ടുകാർ വാതിലടച്ച് മണിക്കൂറുകളോളം ഉള്ളിൽ കഴിഞ്ഞു.ആന തിരിച്ചുപോയി എന്ന് ഉറപ്പുവരുത്തിയശേഷം പുറത്തിറങ്ങിയ വീട്ടുകാർ ഭീതിയിൽ അടുത്തവീട്ടിലേക്ക് മാറി. രണ്ടാഴ്ചയ്ക്കിടയിൽ രണ്ടാംതവണയാണ് ആനക്കൂട്ടം എത്തുന്നത്. പ്രദേശത്തെ പൊയിലൻ അബൂബക്കറുടെ പറമ്പിലെ നൂറോളം വാഴകളും തെങ്ങും ആനക്കൂട്ടം നശിപ്പിച്ചു. സമീപത്തെ താഴെവീട്ടിൽ മോഹനന്റെ നൂറോളം വാഴകളും പി.വി. അനിൽകുമാറിന്റ വാഴയും തെങ്ങും പൊയിലൻ അബ്ദുൾറഹ്‌മാൻ, പി.പി.മൂസ ഹാജി, പി.പി. അബുബക്കർ, ഇവരുടെ സഹോദരങ്ങളായ മുഹമ്മദ്, ഫാത്തിമ്മ, അസ്മ, അരയാക്കൂർ ഫാത്തിമ തുടങ്ങിയവരുടെ കൃഷികളും വ്യാപകമായി നശിപ്പിച്ചു.

Advertisements
Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: