മ​ട്ട​ന്നൂ​ർ മ​ത്സ്യ മാ​ർ​ക്ക​റ്റി​ൽ നി​ന്നും പ​ഴ​കി​യ മ​ത്സ്യം പി​ടി​കൂ​ടി; പി​ടി​ച്ചെ​ടു​ത്ത​ത് 40 കി​ലോ മ​ത്സ്യം; പഴകിയ മത്‌സ്യം കഴിച്ച് വീട്ടമ്മയ്ക്ക് ഛർദി

മട്ടന്നൂർ മാർക്കറ്റിൽ നടത്തിയ പരിശോധനയിൽ പഴകിയതും ദുർഗന്ധമുള്ളതുമായ മൽസ്യം പിടിച്ചെടുത്തു. രണ്ടു പ്ലാസ്റ്റിക് പെട്ടിയിലായി സൂക്ഷിച്ചു വച്ച 40 കിലോളം തൂക്കം വരുന്ന തിരണ്ടിയും മുള്ളനുമാണ് പിടികൂടിയത്. കഴിഞ്ഞ ദിവസം ആണിക്കരിയിലെ ഒരു കുടുംബം മട്ടന്നൂർ മാർക്കറ്റിൽ നിന്നു വാങ്ങിയ തിരണ്ടി പാചകം ചെയ്തിനു ശേഷം ദുർഗന്ധം കാരണം കഴിക്കാൻ കഴിയാത്ത അവസ്ഥയുള്ളതായി പരാതിയുണ്ടായിരുന്നു. സ്ത്രീക്ക് ഛർദ്ദിയുണ്ടാകുകയും ചെയ്തിരുന്നു. ഇത്തരം മൂന്നു പരാതികൾ ലഭിച്ചതിനെ തുടർന്നാണ് ഇന്നലെ രാത്രി 11 ഓടെ ഹെൽത്ത് ഇൻസ്പെക്ടർ പി.പി.രാജശേഖരൻ നായരുടെ നേതൃത്വത്തിൽ മാർക്കറ്റിൽ പരിശോധന നടത്തിയത്. പിടിച്ചെടുത്തത് പഴകിയതും ദുർഗന്ധമുള്ളതും മനുഷ്യോപയോഗത്തിനു പറ്റാത്തതുമായ മത്സ്യമാണെന്ന് രാജശേഖരൻ നായർ പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: