പയ്യാവൂരിൽ കെ എസ് ആർ ടി സി യും ബൈക്കും കൂട്ടിയിടിച്ച് ചെമ്പേരി സ്വദേശി മരണപെട്ടു

പയ്യാവൂർ: കെ.എസ്.ആർ.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ മധ്യവയസ്കൻ മരിച്ചു. നെല്ലിക്കുറ്റി സ്വദേശിയും പരേതനായ ജോർജിന്റെയും മേരിക്കുട്ടിയുടെയും മകനായ കൈപ്പള്ളി ഞാലിൽ സജി ജോർജ്ജ് (50) ആണ് മരിച്ചത്.ഇന്ന് ഉച്ചയ്ക്ക് 2.30 ഓടെ പയ്യാവൂർ ഉളിക്കൽ റോഡിൽ കാക്കത്തോട് വച്ചായിരുന്നു സംഭവം.ശ്രീകണ്ഠാപുരത്തെ സ്വകാര്യ ആശുപത്രിയിലെ ഫിസിയോ തെറാപിസ്ററായ സജി കാക്കാത്തോട് ഭാഗത്തുള്ള രോഗിയെ പരിചരിക്കാൻ പോകുന്ന വഴിയാണ് അപകടത്തിൽ പെട്ടത്.ഗുരുതരമായി പരിക്കേറ്റ സജിയെ ഉടൻ തന്നെ പരിയാരം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പയ്യാവൂർ പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ: ഷാന്റി(ചന്ദനക്കാംപാറ പള്ളിപ്പറമ്പിൽ കുടുംബാംഗം) .മക്കൾ അലൻ (എഞ്ചിനിയർ ഡൽഹി). അമൽ ( വിദ്യാർത്ഥി കോഴിക്കോട്) സഹോദരങ്ങൾ :ജോയ്, കുട്ടിയമ്മ, ലിസി, സാലി സംസ്കാരം പിന്നീട് .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: