ഉത്തരമേഖലാ റേഡിയോ സുഹൃദ് സംഗമം 25 ന്

ആകാശവാണി ശ്രോതാക്കളുടെ ആസ്വാദന വേദിയായ കാഞ്ചീരവം കലാവേദിയുടെ ആഭിമുഖ്യത്തില്‍ 25 ന് വൈകീട്ട് മൂന്നിന് കണ്ണൂരില്‍ റേഡിയോ സുഹൃദ് സംഗമം സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.കണ്ണൂർ കാല്‍ടെക്സിനു സമീപമുള്ള വീറ്റ് ഹൗസിലാണ് പരിപാടി.റേഡിയോ ശ്രോതാക്കളെ കൂടാതെ ആകാശവാണിയില്‍ പരിപാടികളില്‍ പങ്കെടുക്കുന്നവരും നിലയത്തിലെ ശബ്ദകലാകാരന്മാരും പരിപാടിയില്‍ സംബന്ധിക്കുന്നുണ്ട്.പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ 9995527304 എൻ നമ്പറിലേക്ക് പേര്,സ്ഥലം,എന്തുകൊണ്ട് റേഡിയോയെ ഇഷ്ടപ്പെടുന്നു എന്നീ കാര്യങ്ങളുള്‍പ്പെടുത്തി വാട്സാപ്പ് സന്ദേശമയക്കണം.

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.