തോമസ് ഐസക്കിനെതിരേ സി ദിവാകരൻ

ധനമന്ത്രി തോമസ് ഐസക്കിനെതിരെ ഗുരുതര ആരോപണങ്ങളുമായി സി.പി.ഐ നേതാവും മുന്‍ റവന്യൂ മന്ത്രിയുമായ സി. ദിവാകരന്. വി.എസ് സര്‍ക്കാറിന്റെ കാലത്ത് ധനമന്ത്രിയായിരിക്കെ ഐസക് സി.പി.ഐ മന്ത്രിമാരുടെ ഫയലുകള്‍ തടഞ്ഞുവെച്ചെന്ന് ദിവാകരന് ആരോപിച്ചു. മുന്‍ പഴ്സണല്‍ സ്റ്റാഫ് ഡി. സാജു അനുസ്മരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.സി.പി.ഐ മന്ത്രിമാരെ തഴയുന്ന സമീപനമായിരുന്നു തോമസ് ഐസക് സ്വീകരിച്ചിരുന്നത്. അതാത് വകുപ്പിന്റെ മന്ത്രി ഒരു തീരുമാനം എടുത്താല്‍ അത് കാബിനറ്റ് അംഗീകരിക്കേണ്ട കാര്യമേ ഉള്ളൂ. മന്ത്രിസഭാ യോഗത്തില്‍ മന്ത്രിമാര്‍ തമ്മില്‍ തര്‍ക്കങ്ങള്‍ ഉണ്ടാകാറുണ്ട്. ശമ്പള കമീഷന്റെ കാര്യത്തില്‍ ഫയലുകള്‍ വരെ താന്‍ എടുത്തെറിഞ്ഞു. ഐസക്കിനെന്താ കൊമ്പുണ്ടോ എന്ന് താന്‍ ഐസക്കിനോട് ചോദിച്ചിട്ടുണ്ട്.എല്ലാ വകുപ്പിലും ധന വകുപ്പിന് കയറി മേയാന്‍ എന്താണ് അധികാരം. റൂള്‍ ഓഫ് ബിസിനസില്‍ ഇക്കാര്യം പറയുന്നില്ലെന്നും ദിവാകരന് ചൂണ്ടിക്കാട്ടി.