ഇന്ന് സംസ്ഥാന ഹര്‍ത്താലിന് യൂത്ത് കോണ്‍ഗ്രസ് ആഹ്വാനം, ഹര്‍ത്താല്‍ രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെ

തിരുവനന്തപുരം: കാസര്‍കോട് ഇന്നലെ വൈകിട്ട് നടന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച്‌ ഇന്ന് സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ ആചരിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് ആഹ്വാനം ചെയ്തു. യൂത്ത് കോണ്‍ഗ്രസിന്റെ ഫേസ്ബുക്ക് പേജില്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഡീന്‍ കുര്യാക്കോസാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.

രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. ഹര്‍ത്താല്‍ സമാധാനപരമായിരിക്കും. ഹര്‍ത്താലില്‍ പ്രവര്‍ത്തകര്‍ അക്രമമുണ്ടാകാതെ ശ്രദ്ധിക്കണമെന്ന് പ്രത്യേകം എടുത്തു പറയുന്നു. ഇന്നലെ വൈകിട്ട് കല്യോട്ട് തെയ്യം കളിയാട്ടത്തിന്റെ സംഘാടക സമിതി രൂപീകരണം കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേശ്, ശരത് ലാല്‍ എന്ന ജോഷി എന്നിവരെയാണ് കാറിലെത്തിയ ഒരു സംഘം ഇടവഴിയിലിട്ട് വെട്ടിക്കൊന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

കാസര്‍ഗോഡ് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സി.പിഎം അരുംകൊല ചെയ്തതില്‍ പ്രതിഷേധിച്ച്‌ ഇന്ന് തിങ്കളാഴ്ച്ച രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെ സമാധാനപരമായി ഹര്‍ത്താല്‍ ആചരിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് ആഹ്വാനം ചെയ്യുന്നു. സി.പി.എം കൊലപാതകത്തിനെതിരെയുള്ള പ്രതിഷേധ സമരത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്ന് ഒരിടത്തും അക്രമമുണ്ടാകാതെ ശ്രദ്ധിക്കണമെന്ന് പ്രത്യേകം അറിയിക്കുന്നു.

ഡീന്‍ കുര്യാക്കോസ്

യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ്.

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.