സംവരണ അട്ടിമറിക്കെതിരെ സാമൂഹ്യനീതിയുടെ രാഷ്ട്രീയം ശക്തിപ്പെടണം: സൈനുദ്ധീൻ കരിവെള്ളൂർ

കണ്ണൂർ : കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സംവരണ അട്ടിമറിക്കെതിരിൽ സാമൂഹ്യനീതിയുടെ രാഷ്ട്രീയത്തെ ശക്തിപ്പെടുത്തണമെന്ന് വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് സൈനുദ്ധീൻ കരിവെള്ളൂർ പറഞ്ഞു. സാമ്പത്തിക സംവരണം സാമൂഹ്യനീതിയെ അട്ടിമറിക്കുന്നതാണെന്നും ചരിത്രപരമായ കാരണങ്ങളാൽ നൂറ്റണ്ടുകളായി സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നോക്കം പോയവരെ വീണ്ടും അധികാരഘടനയിൽ നിന്ന് പാടെ പുറം തള്ളാനാണ് സാമ്പത്തിക സംവരണം നടപ്പിലാക്കുന്നതിലൂടെയും കെ.എ.എസിലെ സംവരണ അട്ടിമറിയിലൂടെയും കേന്ദ്ര-കേരള സർക്കാറുകൾ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സാമൂഹ്യനീതിയെ അട്ടിമറിക്കുന്ന സാമ്പത്തിക സംവരണം റദ്ദ് ചെയ്യുക, കെ.എ.എസിന്റെ എല്ലാ സ്ട്രീമുകളിലും സംവരണം നടപ്പിലാക്കുക എന്ന തലക്കെട്ടിൽ ഫ്രറ്റേണിറ്റി മൂവ്മെന്റ് കണ്ണൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സംവരണ സംരക്ഷണ സംഗമത്തിൽ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫ്രറ്റേണിറ്റി സംസ്ഥാന വൈസ് പ്രസിഡന്റ് ഷംസീർ ഇബ്രാഹിം മുഖ്യ പ്രഭാഷണം നിർവഹിച്ചു.ഫ്രറ്റേണിറ്റി മൂവ്മെന്റ് കണ്ണൂർ ജില്ലാ പ്രസിഡന്റ് ഫൈസൽ മാടായി അധ്യക്ഷത വഹിച്ചു. പി.ഡി.പി സംസ്ഥാന ജനറൽ സെക്രട്ടറി നിസാർ മേത്തർ, മാധ്യമ പ്രവർത്തകയായ മൃദുല ഭവാനി, മക്തബ് സീനിയർ റിപ്പോർട്ടർ സുനിൽ കുമാർ മക്തബ്, എസ്.ഐ.ഒ കണ്ണൂർ ജില്ല പ്രസിഡന്റ് ഫാസിൽ അബ്ദു എന്നിവർ സംസാരിച്ചു.ഫ്രറ്റേണിറ്റി മൂവ്മെന്റ് കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി ജവാദ് അമീർ സ്വാഗതവും ജില്ല വൈസ് പ്രസിഡന്റ് ഡോകടർ മിസ്ഹബ് ഇരിക്കൂർ സമാപനവും നിർവ്വഹിച്ചു. മുഹ്സിൻ ഇരിക്കൂർ, ഫർസീന, മശ്ഹൂദ് കാടാച്ചിറ, മിസ് ഹബ് ശിബിലി എന്നിവർ നേതൃത്വം നൽകി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: