പ്രോപ് സോൾവിന്റെ നവീകരിച്ച ഓഫീസ് പ്രവർത്തനമാരംഭിച്ചു

കണ്ണൂർ: കഴിഞ്ഞ എട്ടു വർഷമായി റിയൽ എസ്റ്റേറ്റ്, കൺസ്ട്രക്ഷൻ മേഖലകളിൽ തിളങ്ങി നിന്നിരുന്ന പ്രോപ് സോൾവ് പ്രോപ്പർട്ടി & പ്രൊജക്റ്റ് മാനേജ്മെന്റ് സൊല്യൂഷൻ കമ്പനിയുടെ താളിക്കാവിലെ നവീകരിച്ച ഓഫീസ് പ്രവർത്തനമാരംഭിച്ചു. വെള്ളിയാഴ്ച്ച (16/11/18) വൈകുന്നേരം 3 മണിക്ക് കണ്ണൂർ മുനിസിപ്പൽ കോർപ്പറേഷൻ മേയർ കുമാരി ഇ പി ലത ആയിരുന്നു ഉദ്ഘാടന കർമ്മം നിർവ്വഹിച്ചത്. ചടങ്ങിൽ നിരവധി വിശിഷ്ടാതിഥികൾ പങ്കെടുത്തു.

കെട്ടിട നിർമ്മാണ രംഗത്തെ എല്ലാ ഘട്ടങ്ങളെയും കോർത്തിണക്കിക്കൊണ്ട് പ്രവർത്തിക്കുന്ന കമ്പനിയാണ് പ്രോപ് സോൾവ്. ഒരു കെട്ടിട നിർമ്മാണത്തിന്റെ തുടക്കം മുതൽ ഒടുക്കം വരെയുള്ള എല്ലാ നടപടികളിലും പ്രോപ് സോൾവിന്റെ സാന്നിദ്ധ്യം പ്രയോജനപ്പെടുത്താൻ സാധിക്കും. പരിചയ സമ്പന്നരായ എഞ്ചിനീയർ, ആർക്കിടെക്ടർ, ഡിസൈനർ തുടങ്ങിയവരുടെ നീണ്ട നിര തന്നെ പ്രോപ് സോൾവിനുണ്ട്. ഇതിനു പുറമേ ഗവൺമെന്റ് അപ്രൂവൽ, ലീഗൽ വെരിഫിക്കേഷൻ തുടങ്ങിയ നിയമപരമായ അനുമതികളിൽ, തികച്ചും നിയമവിധേയമായി പ്രവർത്തിക്കുന്ന പ്രഗല്ഭരായ ആളുകളുടെ സേവനങ്ങൾ പ്രോപ് സോൾവ് ലഭ്യമാക്കുന്നുണ്ട്. കെട്ടിട നിർമ്മാണത്തിനോ നിക്ഷേപത്തിനോ വേണ്ടി സ്ഥലമന്വേഷിക്കുന്നവർക്കായി 24×7 സമയം പ്രവർത്തിക്കുന്ന പ്ലോട്ട് സെക്ഷൻ എന്ന ഒരു സംഘം ആളുകൾ പ്രോപ് സോൾവിനൊപ്പമുണ്ട്. ഭൂമി അളന്നു തിട്ടപ്പെടുത്തുന്നതിനും നിർമ്മാണ യോഗ്യമായ സ്ഥലം കണ്ടെത്തുന്നതിനുമുള്ള ലാൻഡ് സർവേ പ്രോപ് സോൾവിന്റെ സേവനത്തിന്റെ ഭാഗമാണ്. ഡിസൈനിംഗ്, സ്ട്രക്ച്ചറൽ ഡിസൈനിംഗ്, ഇലക്ട്രിക്കൽ ആന്റ് പ്ലംബിംഗ് ഡ്രോയിംഗ്, ഫയർ ആന്റ് സേഫ്റ്റി ഡ്രോയിംഗ്, ലാൻഡ് ഡെവലപ്മെന്റ് ഡ്രോയിംഗ് തുടങ്ങിയ നിർമ്മാണ മേഖലയിലെ എല്ലാ സർവീസുകളും തികച്ചും നിയമവിധേയമായി പ്രോപ് സോൾവ് ഒരുക്കുന്നുണ്ട്. ജിയോളജി & മൈനിംഗ് ഡിപ്പാർട്ട്മെന്റ്, മലിനീകരണ നിയന്ത്രണ ബോർഡ് തുടങ്ങിയ സർക്കാർ വകുപ്പുകളുടെ നിർദേശം അനുസരിച്ചു കൊണ്ടുള്ള നിർമ്മാണവും പ്രോപ് സോൾവിന്റെ സേവനത്തിലുണ്ട്. കെട്ടിട നിർമ്മാണ രംഗത്ത് ആവശ്യമായ നിയമാനുസൃതമായ അനുമതികൾ ബന്ധപ്പെട്ട അധികൃതരിൽ നിന്നും പ്രോപ് സോൾവ് ആർജ്ജിച്ചെടുക്കുന്നുണ്ട്.

ഭാവിയിലേക്കുള്ള വിപുലമായ പദ്ധതികളും പ്രോപ് സോൾവിനെ നയിക്കുന്നവർ ഒരുക്കിയിട്ടുണ്ട്. ഇതിലേക്കുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞതായി പ്രോപ് സോൾവ് മേധാവി എം കെ നൗഫൽ അറിയിച്ചു.

വലിയ കെട്ടിട സമുച്ചയത്തിലും ഷോപ്പിംഗ് സെന്ററുകളിലും ഒഴിവുള്ള കെട്ടിട-മുറികളുടെ മാർക്കറ്റിംഗ് ഏറ്റെടുക്കുന്നതിനും അവിടെ അനുയോജ്യമായ ബിസിനസ്സ് സംരംഭങ്ങൾ നടപ്പാക്കുന്നതിനുമുള്ള നടപടികൾ സ്വീകരിക്കാനുള്ള ശ്രമങ്ങളും പ്രോപ് സോൾവിന്റെ ഭാവി പദ്ധതിയിൽ മറ്റൊന്നാണ്.

ചെറു ഗ്രാമങ്ങളിൽ മുതൽ വൻ നഗരങ്ങളിൽ വരെ, നിയമാതീതമായും ഉത്തരവാദിത്തത്തോടു കൂടിയും തങ്ങളുടെ സേവനങ്ങൾ എത്തിക്കുക, എന്നതാണ് കമ്പനിയുടെ ലക്ഷ്യം എന്ന് പ്രോപ് സോൾവ് ജനറൽ മാനേജർ ഫർഷാദ് അറിയിച്ചു.

കണ്ണൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രോപ് സോൾവ് വടക്കൻ കേരളത്തിൽ ശക്തമായ സാന്നിദ്ധ്യം അറിയിച്ചു കഴിഞ്ഞു. മലബാർ മേഖലയിലുള്ള ജില്ലകൾക്കു പുറമേ തൃശ്ശൂർ, എറണാകുളം, ആലപ്പുഴ, കോട്ടയം തുടങ്ങിയ ജില്ലകളിലേക്കും പ്രോപ് സോൾവിന്റെ വേരുകൾ നീണ്ടു കഴിഞ്ഞു. തിരുവനന്തപുരം കേന്ദ്രമാക്കി കേരളം മുഴുവൻ സേവനം വ്യാപിപ്പിക്കാനുള്ള പണിപ്പുരയിലാണ് പ്രോപ് സോൾവ് കമ്പനി മേധാവികൾ.

നിസ്വാർത്ഥതയോടെയും ഉത്തരവാദിത്തത്തോടെയുമുള്ള സേവനത്തിന്റെ എട്ടു വർഷങ്ങൾ താണ്ടുമ്പോൾ വലിയ നേട്ടങ്ങളാണ് പ്രോപ് സോൾവിന് അവകാശപ്പെടാനുള്ളത്. കൂടാതെ ഇനി മുന്നോട്ടുള്ള യാത്രയിലും സത്യസന്ധമായ സേവനങ്ങൾ എത്തിക്കും എന്ന ഉറപ്പും പ്രോപ് സോൾവ് ജനങ്ങൾക്കു മുന്നിലേക്കു വയ്ക്കുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: