ശശികല ടീച്ചറെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഇന്ന് ഹർത്താൽ

ഇരുമുടിക്കെട്ടുമായി ദർശനത്തിനെത്തിയ ശശികല ടീച്ചറെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ഇന്ന് കേരളത്തിൽ ഹർത്താൽ ആചരിക്കുവാൻ ശബരിമല കർമ്മസമിതി ആഹ്വാനം. രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ. വെള്ളിയാഴ്ച വൈകിട്ടോടെ ശബരിമല ദർശനത്തിനായി എത്തിയ ശശികലയെ പോലീസ് മരക്കൂട്ടത്ത് വെച്ച് തടയുകയായിരുന്നു. തിരികെ പോകണമെന്ന പോലീസിന്റെ നിർദ്ദേശം തള്ളിയതിനെ തുടർന്ന് അഞ്ചുമണിക്കൂറോളം തടഞ്ഞുവെച്ചതിന് ശേഷമാണ് ശശികലയെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: