നാളത്തെ ഹർത്താലിന് ബിജെപി പിന്തുണ; ഹർത്താൽ ശക്തമായേക്കും

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് പ്രക്ഷോഭം നയിച്ച് വന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ഭക്തജനങ്ങളെ പോലീസ് തല്ലി ചതച്ചതില്‍ പ്രതിഷേധിച്ച് നാളെ 18.10.2018 (വ്യാഴം) ശബരിമല കര്‍മ്മ സമിതി നടത്തുന്ന ഹര്‍ത്താലിന് ബിജെപി പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു. പത്തനംതിട്ടയില്‍ ഇന്ന് വൈകിട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ അഡ്വ.പി.എസ്.ശ്രീധരന്‍പിള്ള നടത്തിയ പത്രസമ്മേളത്തിലാണ് ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചത്. ഹര്‍ത്താല്‍ തികച്ചും സമാധാനപരമായിരക്കണം എന്ന് ബിജെപി ആഹ്വാനം ചെയ്തു. രാവിലെ 06 മണി മുതല്‍ വൈകിട്ട് 06.00 മണിവരെ ആയിരിക്കും ഹര്‍ത്താല്‍.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: