ബിസിനസ്സ് പാട്ണറെ ലാപ്ടോപ്പു കൊണ്ട് ആക്രമിച്ച യുവാവിനെതിരെ വധശ്രമത്തിന് കേസെടുത്തു

കണ്ണൂർ: പാര്‍ട്ണറെ ആക്രമിക്കാന്‍ ലാപ്ടോപ്പ് ആയുധമാക്കിയ യുവാവിനെതിരെയാണ് വധശ്രമത്തിന് കേസെടുത്തത്. പ്രതിയെ റിമാൻഡ് ചെയ്തു. കണ്ണൂര്‍ സഫയര്‍ ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന ട്രേഡ്‌ഈസി സോഫ്റ്റ്വെയര്‍ പാര്‍ട്ണര്‍ ഉനൈസിനെതിരെയാണ് ടൗണ്‍ പോലീസ് കേസെടുത്തത്. സോഫ്റ്റ്വെയര്‍ കമ്ബനിയുടെ പാര്‍ട്ണറായ പഴയങ്ങാടി മാടായി വാടിക്കലിലെ എം.എം.വി മുഹമ്മദ് ഇക്ബാലിന്റെ പരാതിയിലാണ് കേസ്.

പരാതിക്കാരനും ഉനൈസും ചേര്‍ന്ന് മൂന്നുകൊല്ലമായി നടത്തിവരുന്ന ട്രേഡ് ഈസി കമ്ബനിയില്‍ മാനേജര്‍ കൂടിയായി പ്രവര്‍ത്തിക്കുന്ന ഉനൈസിനോട് അക്കൗണ്ടിംഗ് സംബന്ധമായ കാര്യത്തില്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ഉനൈസ് ആക്രമിക്കുകയായിരുന്നു എന്നാണ് പരാതി.

തിരിമറി നടന്നു എന്ന് പാര്‍ടണര്‍ സൂചിപ്പിച്ചതിലാണ് ഉനൈല് കുപിതനായത്. ഇക്കഴിഞ്ഞ 13ന് ഉച്ചക്ക് ഒരുമണിക്കാണ് സംഭവം. ലാപ്ടോപ്പുകൊണ്ടും ഉനൈസ് ബാഗില്‍ സൂക്ഷിച്ചിരുന്ന ജി.ഐ പൈപ്പ് കഷണം കൊണ്ടും തലയ്ക്കടിച്ച്‌ പരിക്കേല്‍പ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ കൈകൊണ്ട് തടഞ്ഞതിനെ തുടര്‍ന്ന് ഇക്ബാലിന് പരിക്കേറ്റതായി പരാതിയില്‍ പറയുന്നു. പൈപ്പുകൊണ്ടും ലാപ്ടോപ്പുകൊണ്ടും തലയ്ക്കടിച്ച്‌ വധിക്കാന്‍ ശ്രമിച്ചു എന്നാണ് പരാതി.

കൂടാതെ ഉനൈസ് അശ്ലീല ഭാഷയില്‍ ചീത്തവിളിച്ച്‌ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും ഇക്ബാല്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: