വെള്ളൂരിൽ ഗ്യാസ് ടാങ്കർ ലോറി മറിഞ്ഞു: ഗതാഗത തടസ്സം

കണ്ണൂര്‍-കാസറഗോഡ് ദേശീയപാതയില്‍ വെള്ളൂരിൽ ഗ്യാസ് ടാങ്കർ ലോറി മറിഞ്ഞു. വെള്ളൂര്‍ ഹൈസ്കൂള്‍ ബസ് സ്റ്റോപ്പിന്  സമീപം ഇന്ന് രാവിലെ 6 മണിയോടെയാണ് അപകടം. ആളപായമില്ല. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതം പൂർണ്ണമായും തടസപ്പെട്ടു. കാഞ്ഞങ്ങാട്, പയ്യന്നൂർ ഭാഗത്തു നിന്നും വരുന്ന യാത്രക്കാർ മറ്റു വഴികളിലൂടെ വരാൻ ശ്രദ്ധിക്കുക.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: