കണ്ണൂരിൽ വീട് നിർമ്മിച്ചു നൽകാമെന്ന് പറഞ്ഞ്:വീട്ടമ്മയിൽ നിന്നും 6.5 ലക്ഷം രൂപ വാങ്ങി വഞ്ചിച്ച് മുങ്ങി നടക്കുകയായിരുന്ന പ്രതി പിടിയിൽ

തലശേരി: വീട് നിർമ്മിച്ചു നൽകാമെന്ന് പറഞ്ഞ് വീട്ടമ്മയിൽ നിന്നും 6.5 ലക്ഷം രൂപ വാങ്ങി വഞ്ചിച്ച് മുങ്ങി നടക്കുകയായിരുന്ന പ്രതി പിടിയിൽ. കോഴിക്കോട് പാവങ്ങാട് രമേശ് ചന്ദ്രനെ (47) ധർമ്മടം എസ്.ഐ ഷാജുവും എ.എസ്.ഐ കെ.ശ്രീജിത്തും കൂടി ഇരിങ്ങാലക്കുടയിൽ വെച്ചു അറസ്റ്റ് ചെയ്തത്. ധർമ്മടം സ്വാമിക്കുന്ന് എന്ന സ്ഥലത്ത് വീട് നിർമിച്ചു നൽകാമെന്ന് പറഞ്ഞാണ് കണ്ണൂർ ജയിൽ ജീവനക്കാരന്റെ ഭാര്യയെയും കബളിപ്പിച്ചത് മറ്റു പലരെയും വീടും വില്ലകളും നിർമ്മിച്ചു തരാമെന്ന് പറഞ്ഞു പലരിൽ നിന്നായും പണം തട്ടിയിട്ടുണ്ട്. പ്രാദേശിക പത്രങ്ങളിൽ പരസ്യങ്ങൾ നൽകിയും കോഴിക്കോട് ഓഫീസ് ഉണ്ടെന്ന് പറഞ്ഞുമാണ് ഇയാൾ പലരെയും പറ്റിച്ചതെന്ന് പൊലീസ് പറഞ്ഞു. തലശേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. വല്ലാർപ്പാട്,കോഴിക്കോട് മെഡിക്കൽ കോളേജ്, സുൽത്താൻ ബത്തേരി, നടക്കാവ് തുടങ്ങിയ പൊലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ വഞ്ചന കേസ് നിലവിലുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: