ഇരിട്ടിയിൽ വാഹന പരിശോധനക്കിടെ നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി

ഇരിട്ടി: എക്സൈസ് സംഘം ഇരുപത്തെട്ടാംമൈൽ ഭാഗത്ത് നടത്തിയ വാഹന പരിശോധനയിൽ

2.060 കി.ഗ്രാം പാൻ ഉൽപന്നങ്ങൾ [41പൗച്ച് (410 ഗ്രാം)സ്പെഷൽ അസ്ലി മുന്നാരാജ ഖൈനി, 116 പൗച്ച് (580ഗ്രാം) വിമൽ പാൻ മസാല, 1.100 കി.ഗ്രാം ടുബാക്കോ പൗഡർ എന്നിവ പിടികൂടി.

നിരോധിത പാൻ ഉൽപന്നങ്ങൾ കൈവശം വച്ച മൂന്ന് പേർക്കെതിരെ കോട്പ ആക്റ്റ് പ്രകാരം കേസെടുത്തു.

എക്സൈസ് ഇൻസ്പെക്ടർ എ.കെ.വിജേഷിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ പ്രിവന്റീവ് ഓഫീസർമാരായ എം.പി സജീവൻ, പി.സി.ഷാജി, സിവിൽ എക്സൈസ് ഓഫീസർമാരായ കെ.ഉമ്മർ, പി.ശ്രീനാഥ്, ഷൈബി കുര്യൻ എന്നിവർ പങ്കെടുത്തു.

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.