മാഹി മദ്യവുമായി യുവാവ് അറസ്റ്റിൽ

ശ്രീകണ്ഠാപുരം ബസ്റ്റാന്റ് പരിസരത്ത് മാഹി മദ്യം വിൽപന നടത്തുന്നുണ്ട് എന്ന് രഹ ।സ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ശ്രീകണ്ഠാപുരം എക്സൈസ് ഇൻസെപക്ടർ പി.പി – ജനാർദ്ദനന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ ശ്രീകണ്ഠാപുരം ബസ്റ്റാന്റിൽ 6 കുപ്പി മാഹി മദ്യവുമായി പയ്യാവൂർ മാവുംന്തോട് താമസക്കാരനായ ഷരീഫ് വി.പി (വയസ്സ് 33) യെ അറസ്റ്റ് ചെയ്തു ഇയാളിൽ നിന്ന് മദ്യം വാങ്ങിയ ആൾ ഓടി രക്ഷപെട്ടു. ഇയാളെ കുറിച്ച് അന്വേഷിച്ചു വരുന്നു ശ്രീകണ്ഠാപുരത്ത് വെച്ച് ഒരാഴ്ച ക്കുള്ളിൽ മാഹി മദ്യവുമായി മൂന്നാമത്തെ ആളെ ആണ് അറസ്റ്റ് ചെയ്തത്. ബിവറേജ് കോർപ്പറേഷന്റേ മദ്യവും മാഹി മദ്യവും വൻതോതിൽ ശ്രീകണ്ഠാപുരം ഭാഗങ്ങളിൽ വില്പന നടത്തുന്നുണ്ട്. ശക്തമായ റെയ്സ് ഇനിയും ഉണ്ടാകുമെന്ന് എക്സൈെസ് ഇൻസ്പെക്ടർ പറഞ്ഞു. പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർ ജോർജ് ഫർണാണ്ടസ് സിവിൽ എക്സൈസ് ഓഫീസർമാരായ എം.വി, അഷറഫ് കെ.രമേശൻ ഉല്ലാസ് ജോസ് ഷഫീക് എം.എം പി ഷിബു തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ സെപ്തംമ്പർ 29 വരെ റിമാന്റ് ചെയ്തു

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.