Advertisements

കനത്ത സുരക്ഷയിൽ വേങ്ങാട് മഹല്ല് ജമാഅത്ത് തെരഞ്ഞെടുപ്പ് നടത്തി

വേങ്ങാട്: വേങ്ങാട് മഹല്ല് മുസ്ലീം ജമാഅത്ത് കമ്മിറ്റിയുടെ ഭരണ സമിതിയിലേക്ക് വഖഫ് ബോർഡ് നടത്തിയ തെരഞ്ഞെടുപ്പിൽ 20 സീറ്റ് നേടി വേങ്ങാട് മഹല്ല് ഓർഗനൈസേഷൻ അധികാരം പിടിച്ചെടുത്തു. നിലവിലെ കമ്മിറ്റി അംഗങ്ങൾ മത്സരിച്ചവരിൽ 5 പേർക്ക് മാത്രമേ വിജയം കാണാനായുള്ളൂ. വിജയിച്ചവരിൽ ഭൂരിഭാഗവും സമസ്ത മിതവാദികളാണ്. ഞായർ വൈകുന്നേരം 5 മണിക്ക് ആരംഭിച്ച വോട്ടെണ്ണൽ തിങ്കൾ രാവിലെ 8 മണി വരെ നീണ്ടുനിന്നു. പതിനഞ്ച് മണിക്കൂറാണ് വോട്ടെണ്ണൽ നടന്നത്. തെരഞ്ഞെടുപ്പ് പൂർണ്ണമായും സമാധാനപരമായിരുന്നു.കൂത്തുപറമ്പ് സി.ഐ.ബി.രാജേന്ദ്രൻ, കൂത്തുപറമ്പ് എസ് ഐ കെ വി നിഷിത്ത്, പിണറായി എസ്ഐ കെ.വി.ദിനേശൻ,പാനൂർ എസ്.ഐ സന്തോഷ് തുടങ്ങിയവരുടെ നേതൃത്വത്തിൽ പ്രദേശത്ത് വൻ സുരക്ഷയാണ് ഒരുക്കിയത്. ക്യാമറ സംവിധാനം ഉൾപ്പെടെ ക്രമീകരിച്ചിരുന്നു. പള്ളിയോടനുബന്ധിച്ച് ക്രമീകരിച്ച രണ്ട് ബൂത്തുകളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. അഡ്വ.എ.അബ്ദുൾ അസീസാണ് റിട്ടേണിംഗ് ഓഫീസർ.

വേങ്ങാട് മഹല്ല് തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനെത്തിയവരുടെ നീണ്ട നിര

Advertisements
Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

You may have missed

%d bloggers like this: