Advertisements

കട്ട റൗഫിനെ വെട്ടിക്കൊന്ന കേസ് ; 2 പ്രതികൾ കൂടി അറസ്റ്റിൽ

കണ്ണൂര്‍: ആദികടലായിയിലെ അബ്ദുള്‍ റൗഫ് എന്ന കട്ട റൗഫിനെ വെട്ടിക്കൊന്ന കേസില്‍ രണ്ടു പ്രതികൾ കൂടി അറസ്റ്റില്‍. സിറ്റി സ്വദേശികളായ സി. ഫൈസല്‍ കെ. ജാഫിര്‍ എന്നിവരെയാണ് സിറ്റി സി.ഐയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. കഴിഞ്ഞ മാസം 29ന് രാത്രിയാണ് റൗഫിനെ ഒരു സംഘം എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ വെട്ടിക്കൊന്നത്. ബൈക്കിലെത്തിയ ആറംഗ സംഘമാണ് റൗഫിനെ വെട്ടിക്കൊലപ്പെടുത്തിയത്. സംഭവത്തില്‍ നേരത്തെ എസ്.ഡി.പി.ഐ നേതാവ് മരക്കാര്‍കണ്ടിയിലെ നിസാമുദ്ദീനെ അറസ്റ്റു ചെയ്തിരുന്നു. സംഭവത്തില്‍ നേരിട്ട് പങ്കെടുത്തവരാണ് അറസ്റ്റിലായിരിക്കുതെന്ന്് അന്വേഷണ സംഘം അറിയിച്ചു.

Advertisements
Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: