Advertisements

ഇരിട്ടിയിൽ തെങ്ങ് കടപുഴകി വീണ് വീടു തകര്‍ന്നു പിഞ്ചുകുഞ്ഞുള്‍പ്പെടെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

തെങ്ങ് കടപുഴകി വീണ് വീട് തകര്‍ന്നു. കോളിക്കടവിലെ പുതുശേരി സരോജിനിയുടെ വീടാണ് തകര്‍ന്നത്. ഇന്നലെരാത്രി 10 മണിയോടെ

ആഞ്ഞടിച്ച കാറ്റിലാണ് കോളിക്കടവിലെ പുതുശേരി സരോജിനിയുടെ വീടിനുമുകളില്‍ മുന്‍വശത്തെ തെങ്ങ് കടപുഴകി വീണത്. ഈ സമയം സരോജിനിയും മകന്‍ അനൂപും ഭാര്യ സരിതയും 9 മാസം പ്രായമുള്ള കുഞ്ഞും വീട്ടിനുള്ളിലായിരുന്നു. വീടിന്റെ തിണ്ണയിലേക്കാണ് തെങ്ങ് വീണത്. ശബ്ദം കേട്ട് വീട്ടുകാര്‍ പുറകിലേക്ക് ഓടിയതിനാല്‍ വന്‍ അപകടമാണ് ഒഴിവാകുകയായിരുന്നു.

Advertisements
Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: