ക്യാമറാമാൻ നിജിൻ ലൈറ്റ് റൂമിനു പുരസ്കാരം

മികച്ച ക്യാമറാമാനുള്ള അന്തർദ്ദേശീയ പുരസ്കാരം കണ്ണൂരിലെ ക്യാമറാമാൻ നിജിൻ ലൈറ്റ് റൂമിന്.പുനെയിൽ നടന്ന ഇന്ത്യൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഇന്ത്യൻ സിനിമ വിഭാഗത്തിൽ മത്സരിച്ച ‘ 24 ഡേയ്സിന്റെ ഛായാഗ്രഹണത്തിനാണ് പുരസ്കാരം.പൂനെയിൽ വെച്ച നടന്ന ചടങ്ങിൽ നിജിൻ പുരസ്കാരം ഏറ്റുവാങ്ങി.150 രാജ്യങ്ങളിൽ നിന്നായി 350 ചിത്രങ്ങളാണ് ഫെസ്റ്റിവലിൽ മത്സരിച്ചത്.ഇന്ത്യൻ സിനിമ വിഭാഗത്തിൽ സംവിധാനം,ഛായാഗ്രഹണം എന്നിവയിലാണ് 24 ഡേയ്സിനു എൻട്രി ലഭിച്ചത്.കണ്ണൂർ മാങ്ങാട്ടെ എം വി സുരേന്ദ്രന്റെയും നിഷയുടെയും മകനാണ് നിജിൻ.കണ്ണൂർ പള്ളിക്കുന്നിൽ ‘ലൈറ്റ് റൂം’എന്ന ക്രീയേറ്റീവ് വീഡിയോ പ്രൊഡക്ഷൻ യൂണിറ്റ് നടത്തുന്ന നിജിന്‍ ആദ്യമായി ലഭിക്കുന്ന പുരസ്കാരമാണിത്.
Advertisements
Advertisements