Advertisements

ദുബൈയിൽ വിമാനം തകർന്ന് പൈലറ്റടക്കം രണ്ടു പേർ മരിച്ചു

 
ദുബായ് രാജ്യാന്തരവിമാനത്താവളത്തിൽ സ്വകാര്യകമ്പനിയുടെ ചെറിയ വിമാനം തകർന്നുവീണു പൈലറ്റടക്കം രണ്ടുപേർ മരിച്ചു.നാലു പേരാണ് വിമാനത്തിലുണ്ടായിരുന്നത്. രാത്രി ഏഴരയോടെയുണ്ടായ അപകടത്തെതുടർന്നു വിമാനത്താവളത്തിലെ എല്ലാ സർവീസുകളും ഒരുമണിക്കൂർ നിർത്തിവച്ചു. ചില വിമാനങ്ങൾ വഴിതിരിച്ചു വിട്ടതായി അധികൃതർ അറിയിച്ചു.സാങ്കേതികതകരാറാണ് അപകടത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. അതേസമയം, നിലവിൽ സർവീസുകൾ തടസമില്ലാതെ തുടരുന്നുണ്ട്.

Advertisements
Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: