Advertisements

ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ അന്തരിച്ചു

ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ (63) അന്തരിച്ചു. പനജിയിലെ വസതിയിലായിരുന്നു അന്ത്യം. പാന്‍ക്രിയാസ് സംബന്ധമായ അസുഖത്തിന്  ചികില്‍സയിലായിരുന്നു. മൂന്നുവട്ടം ഗോവ മുഖ്യമന്ത്രിയായി. 2014 നവംബര്‍ മുതല്‍ 2017 മാര്‍ച്ച് വരെ പ്രതിരോധമന്ത്രിയായിരുന്നു.

ഭാരതീയ ജനതാപാർട്ടിയുടെ ഗോവയിലെ മുഖമായിരുന്നു മനോഹർ പരീക്കർ. നിർണായക നീക്കങ്ങളിലൂടെ, സംസ്ഥാനത്ത് തുടർച്ചയായി ബിജെപിയെ അധികാരത്തിലെത്തിച്ച ജനസമ്മതൻ. പരീക്കർ വിടവാങ്ങുമ്പോൾ ഇന്ത്യൻ രാഷ്ട്രീയത്തിന് നഷ്ടമാകുന്നത് ശക്തനും സൗമ്യനുമായ മറ്റൊരുനേതാവിനെയാണ്. 

Advertisements
Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: