സി.ആർ.പി.എഫ്. ജവാൻ തീവണ്ടിയിൽ നിന്ന് വീണ് മരിച്ചു

.

കരിവെള്ളൂർ..സി.ആർ.പി.എഫ്. ജവാൻ തീവണ്ടിയിൽ നിന്ന് വീണ് മരിച്ചു.ചെറുമൂലയിലെ മുതുവടത്ത് പത്മനാഭൻ (57) ആണ് മരിച്ചത്.ല ക്നോ സി.ആർ.പി.എഫ് ക്യാമ്പിൽ ജോലി ചെയ്യുന്ന ‘പത്മനാഭൻ ശനിയാഴ്ച രാത്രിയാണ് തീവണ്ടിയിൽ ജോലി സ്ഥലത്തേക്ക് തിരിച്ചു പോയത്. അലഹബാദിൽ നിന്ന് 30 കിലോമീറ്റർ അകലെവച്ച് തിങ്കളാഴ്ച രാത്രിയാണ് അപകടം നടന്നത് മാതമംഗലംപേരൂലിലെ പരേതരായ കീപ്പിലോട്ട് നാരായണൻ നായരു ടേയും മുതുവടത്ത് നാരായണി അമ്മയുടേയും മകനാണ്.

ഭാര്യ: പയ്യാടക്കത്ത് പങ്കജാക്ഷി

മക്കൾ: കാവ്യ (അധ്യാപക വിദ്യാർഥി), കൺമയ (ഒമ്പതാം ക്ലാസ്സ് വിദ്യാർഥി എവി.സ്മാരക സ്ക്കൂൾ കരിവെള്ളൂർ)

മരുമകൻ: സുകേഷ് (മംഗലശ്ശേരി)

സഹോദരങ്ങൾ: ഗംഗാധരൻ പേരൂൽ ഭാർഗവി പെരുന്തട്ട മൃതദേഹം പിന്നീട് നാട്ടിലെത്തിക്കും

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: