വിമാന സീറ്റിനുള്ളില്‍ രണ്ട് കിലോ സ്വര്‍ണം; ​എ​സ്‌ഐ​യും വ​നി​താ സു​ഹൃ​ത്തും കസ്റ്റഡിയില്‍

തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വീ​ണ്ടും സ്വ​ര്‍​ണ​വേ​ട്ട. ദു​ബാ​യി​ല്‍ നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തേ​യ്ക്കു വ​ന്ന എ​മി​റേ​റ്റ്സ് വി​മാ​ന​ത്തി​ലെ സീ​റ്റി​നു​ള്ളി​ല്‍ നി​ന്നാ​ണ് ര​ണ്ടു കി​ലോ സ്വ​ര്‍​ണം പി​ടി കൂ​ടി​യ​ത്.സ്വ​ര്‍​ണം ക​ണ്ടെ​ത്തി​യ സീ​റ്റി​ലി​രു​ന്ന വ​ഞ്ചി​യൂ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ക്രൈം ​എ​സ്‌ഐ സ​ഫീ​റി​നേ​യും സ​ഹ​യാ​ത്ര​ക്കാ​രി​യാ​യ പ്രി​ജി സി​മി​യേ​യും ഡി​ആ​ര്‍​ഐ ചോ​ദ്യം ചെ​യ്യു​ക​യാ​ണ്. തിങ്കളാഴ്ച രാ​വി​ലെ നാ​ലി​നാ​ണ് സം​ഭ​വം. ദു​ബാ​യി​ല്‍ നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തേ​യ്ക്ക് വ​രു​ന്ന എ​മി​റേ​റ്റ്സ് വി​മാ​ന​ത്തി​ല്‍ സ്വ​ര്‍​ണം ക​ട​ത്തു​ന്നു​ണ്ടെ​ന്ന ര​ഹ​സ്യ വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ര്‍​ന്ന് ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് റ​വ​ന്യൂ ഇ​ന്‍റ​ലി​ജ​ന്‍​സ് (ഡി​ആ​ര്‍​ഐ) പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു. സ്വ​ര്‍​ണം ക​ണ്ടെ​ത്തി​യ സീ​റ്റി​ല്‍ യാ​ത്ര ചെ​യ്തി​രു​ന്ന​ത് വ​ഞ്ചി​യൂ​ര്‍ ക്രൈം ​എ​സ്‌ഐ​യും വ​നി​താ സു​ഹൃ​ത്തു​മാ​യി​രു​ന്നു. ഇ​വ​രെ ഡി​ആ​ര്‍​ഐ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യു​ക​യാ​ണ്. ഇ​വ​ര്‍ ര​ണ്ടു​പേ​രും ദു​ബാ​യി​ലേ​ക്ക് പോ​യ​തും തി​രി​കെ വ​ന്ന​തും ഒ​ന്നി​ച്ച്‌ ടി​ക്ക​റ്റെ​ടു​ത്താ​ണ്.കൂ​ടാ​തെ വി​മാ​ന​ത്തി​ലെ അ​തേ നി​ര​യി​ലു​ണ്ടാ​യി​രു​ന്ന മ​റ്റു യാ​ത്ര​ക്കാ​രേ​യും ചോ​ദ്യം ചെ​യ്യു​ന്നു​ണ്ട്. എ​സ്‌ഐ സ​ഫീ​ര്‍ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ ലീ​വി​ലാ​യി​രു​ന്നു​വെ​ന്ന വി​വ​ര​മാ​ണ് ചോ​ദ്യം ചെ​യ്യ​ലി​ല്‍ ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. ദു​ബാ​യി​ല്‍ എ​ന്താ​വ​ശ്യ​ത്തി​നാ​ണ് പോ​യ​തെ​ന്ന അ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ള്‍ ഡി​ആ​ര്‍​ഐ പ​രി​ശോ​ധി​ക്കു​ക​യാ​ണ്. ബ​ന്ധു​ക്ക​ളെ കാ​ണാ​ന്‍ ദു​ബാ​യി​ല്‍ പോ​കു​ന്നു​വെ​ന്നാ​ണ് സ​ഫീ​ര്‍ മേ​ലു​ദ്യോ​ഗ​സ്ഥ​രെ അ​റി​യി​ച്ചി​രു​ന്നു​ത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: