അര്‍ധരാത്രി രാജ്ഭവന്‍ മാര്‍ച്ച്‌ ; കേരളത്തിലും പ്രതിഷേധം

പൗരത്വ ഭേദഗതി നിയമത്തിനെതിരെഡല്‍ഹി ജാമിയ മിലിയ സര്‍വകലാശാലയില്‍ സമരം ചെയ്ത വിദ്യാര്‍ഥികള്‍ക്ക് നേരേ നടന്ന പോലീസ് അതിക്രമത്തില്‍കേരളത്തിലും പ്രതിഷേധം. ഡിവൈഎഫ് ഐയുടെ നേതൃത്വത്തില്‍ ഞായറാഴ്ച രാത്രി രാജ്ഭവനിലേയ്ക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. പോലീസ് ജലപീരങ്കി പ്രയോഗിച്ചു.രാത്രി 11.30-ഓടെയാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മാര്‍ച്ച്‌ നടത്തിയത്.രാജ്ഭവന് മുന്നില്‍ ബാരിക്കേഡുകള്‍ വെച്ച്‌ പോലീസ് പ്രതിഷേധ മാര്‍ച്ച്‌ തടഞ്ഞു. എന്നാല്‍ ബാരിക്കേഡുകള്‍ തകര്‍ത്ത് പ്രവര്‍ത്തകര്‍ അകത്തുകടക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് പോലീസ് ജലപീരങ്കി പ്രയോഗിച്ചത്. ഇതിനു ശേഷവും പ്രതിഷേധക്കാര്‍ ബാരിക്കേഡിനു മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.ഡിവൈഎഫ്‌ഐ മാര്‍ച്ചിന് പിന്നാലെ കെ.എസ്.യു. പ്രവര്‍ത്തകരും രാജ്ഭവനിലേക്ക് പ്രതിഷേധ മാര്‍ച്ച്‌ നടത്തി. സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത്തിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. മാര്‍ച്ചിന് നേരേ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: