കണ്ണൂരില്‍ നാലു പേര്‍ക്ക് കുറുക്കന്റെ കടിയേറ്റു

കണ്ണൂര്‍: ഉരുവച്ചാല്‍ ശിവപുരത്ത് നാലു പേര്‍ക്ക് കുറുക്കന്റെ കടിയേറ്റു. വ്യാഴാഴ്ച വൈകുന്നേരം നാലു മണിയോടെ ശിവപുരം വെള്ളിലോട് വീട്ടില്‍ വച്ചാണ് നാലു പേരെയും കുറുക്കന്‍ കടിച്ചുകീറിയത്.
ഇവരെ ഉരുവച്ചാല്‍ മെഡിക്കല്‍ സെന്ററില്‍ പ്രാഥമിക ചികില്‍സ നല്‍കി തലശേരിയിലേക്ക് മാറ്റി. അബൂട്ടിയെ കുറുക്കന്‍ കടിക്കുന്നത് കണ്ട് രക്ഷപ്പെടുത്താന്‍ എത്തിയ മകള്‍ തസ്‌ലീനയെയും അക്രമിച്ചു. ഇവരുടെബഹളം കേട്ട് ഓടി എത്തിയ അയല്‍വീട്ടുകാരായ ജാവിദ്, ദിലീപ് എന്നിവരെയും കുറുക്കന്‍ അക്രമിക്കുകയായിരുന്നു.
സംഭവം അറിഞ്ഞതോടെ നാട്ടുകാര്‍ ഭീതിയിലാണ്. വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ പോലും പറ്റാത്ത സാഹചര്യമാണെന്ന് നാട്ടുകാര്‍ പറഞ്ഞു 

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: