Advertisements

മൈസൂരുവിൽനിന്ന് പിഞ്ചുകുഞ്ഞിനെ വാങ്ങി; ഇരിക്കൂർ സ്വദേശി ഉൾപ്പെടെ 3 പേർക്കെതിരെ കേസ്

ശ്രീകണ്ഠപുരം: മൈസൂരുവിൽനിന്ന് 28 ദിവസം പ്രായമുള്ള പെൺകുട്ടിയെ വാങ്ങിയ സംഭവത്തിൽ ഇരിക്കൂർ സ്വദേശി ഉൾപ്പെടെ മൂന്നുപേർക്കെതിരേ കേസ്. ഇരിക്കൂർ ഗവ. ഹൈസ്കൂളിന് സമീപം വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന റീമ, മൈസൂരു സ്വദേശികളായ മുബാറക് പാഷ, അബ്രീന എന്നിവർക്കെതിരെയാണ് ഇരിക്കൂർ പൊലീസ് കേസെടുത്തത്. കണ്ണൂർ ചൈൽഡ് ലൈൻ അധികൃതരുടെ നിർദേശപ്രകാരം ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് കേസെടുത്തത്.
മുബാറക് പാഷ, അബ്രീന ദമ്പതികൾക്ക് മൂന്ന് പെൺകുട്ടികളുണ്ട്. റീമയ്ക്ക് മൂന്ന് ആൺകുട്ടികളുമുണ്ട്. ഇവരിൽനിന്ന് കഴിഞ്ഞ സെപ്തംബറിലാണ് റീമ കുട്ടിയെ വാങ്ങിയതെന്നാണ്‌ സൂചന. ഇരിക്കൂറിലെ ക്വാർട്ടേഴ്സിൽനിന്ന് കുട്ടിയുടെ കരച്ചിൽ കേട്ടാണ്‌ സമീപവാസികൾ ചൈൽഡ്‌ലൈനിൽ അറിയിച്ചത്‌. കഴിഞ്ഞ ദിവസം ചൈൽഡ് ലൈൻ അധികൃതർ കുട്ടിയെ ഏറ്റെടുത്ത്‌ പട്ടുവം ചൈൽഡ് ഹോമിലേക്ക്‌ മാറ്റി. കർണാടകത്തിലെ നോട്ടറി അഭിഭാഷകൻമുഖേന നിയമപ്രകാരമാണ് കുട്ടിയെ ദത്തെടുത്തതെന്ന്‌ റീമ പോലീസിന് മൊഴി നൽകിയിരുന്നു. ഇതു വ്യാജമാണെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് കേസെടുത്തത്. ഇരിക്കൂർ എസ്ഐ ശ്രീഹരിയുടെ നേതൃത്വത്തിലാണ് കേസന്വേഷിക്കുന്നത്.

Advertisements
Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: