ഉറവിട മാലിന്യ സംസ്കരണം ജനങ്ങളെ ദുരിതത്തിലാക്കുന്നു

എടക്കാട്: മാലിന്യ സംസ്കരണത്തിന്റെ ഭാഗമായി മുഴപ്പിലങ്ങാട്

ഗ്രാമ പഞ്ചായത്ത് പൊതു വിടങ്ങളിൽ സ്ഥാപിച്ച ഡസ്റ്റ് ബിന്നുകൾ നാട്ടുകാർക്ക് ബാധ്യതയാകുന്നുവെന്ന് പരാതി. മാലിന്യം ദിവസങ്ങളോളം നീക്കം ചെയ്യാത്തത് കാരണം ദുർഗന്ധ വമിക്കുന്നതായും ഇത്തരം സൗകര്യങ്ങൾ ഏർപ്പെടുത്തിയ പൊതു വിടങ്ങൾ ചീഞ്ഞ് നാറുന്നതായുമാണ് ആക്ഷേപം. ഓരോ വാർഡിലും, ഹരിത കർമ്മ സേനയെചുമതലപ്പെടുത്തി ശാസ്ത്രിയമായ രീതിയിൽ മാലിന്യസംസ്ക രണം നടത്തുന്നതിന് പകരം യാതൊരു വിധ തയ്യാറെടുപ്പും ഇല്ലാതെ സ്ഥാപിച്ചതാണ് പ്രശ്നത്തിന് ഇടയാക്കിയത്. ചിൽഡ്രൻസ് പാർക്കിന് സമീപം സ്ഥാപിച്ച മാലിന്യ സൂക്ഷിപ്പ് സംവിധാനം, പ്രതിഷേധ സൂചകമായി പഞ്ചായത്ത് ഓഫീസിന്റെ മുൻപിൽ കൊണ്ടുപോയി വെക്കുവാൻ ആലോചിക്കുകയാണ് നാട്ടുകാർ.

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: