Advertisements

പിഎസ്എസി പരീക്ഷകള്‍ ഇനി മലയാളത്തിലും

പിഎസ്എസി പരീക്ഷകള്‍ മലയാളത്തിലാക്കണമെന്ന ആവിശ്യത്തിന് അംഗീകാരം. മുഖ്യമന്ത്രി പിണറായി വിജയന്‍ പിഎസ്‌സി ചെയര്‍മാന്‍ എം.കെ.സക്കീറുമായി നടത്തിയ ചര്‍ച്ചയിലായിരുന്നു തീരുമാനം . ഇതിനായുള്ള പ്രായോഗിക നടപടികള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നു എല്ലാ സര്‍വകലാശാലാ വൈസ്ചാന്‍സലര്‍മാരുടെയും യോഗം വിളിക്കുമെന്നും ചര്‍ച്ച്ക്കു ശേഷം പിഎസ്‌സി ചെയര്‍മാന്‍ മാധ്യമങ്ങളോട് പറഞ്ഞു.
പരീക്ഷകള്‍ മലയാളത്തില്‍ കൂടി നടത്തണമെന്ന ആവശ്യം ഉന്നയിച്ച് പിഎസ്‌സി ആസ്ഥാനത്തിന് മുമ്പില്‍ ഐക്യമലയാള പ്രസ്ഥാനം നടത്തുന്ന നിരാഹാര സമരം പത്തൊന്‍പത് ദിവസം പിന്നിടുമ്പോഴാണ് ഈ തീരുമാനം വരുന്നത്. കഴിഞ്ഞ മാസം 29 നാണ് പിഎസ്!സി ആസ്ഥാനത്ത് ഐക്യമലയാള പ്രസ്ഥാനം നിരാഹാര സമരം തുടങ്ങിയത്.
സാംസ്‌ക്കാരിക നായകരും പ്രതിപക്ഷവും ഐക്യമലയാളം പ്രസ്ഥാനം സമരത്തിന് പിന്തുണ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് മുഖ്യമന്ത്രി പിഎസ്‌സിയുമായി ചര്‍ച്ച നടത്തിയത്.

Advertisements
Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: