Advertisements

ബ്രിട്ടണ്‍ പിടിച്ചെടുത്ത ഇറാന്‍ കപ്പലിലെ ഇന്ത്യക്കാര്‍ ഇന്ന് നാട്ടിലെത്തിയേക്കും

ബ്രിട്ടണ്‍ പിടിച്ചെടുത്ത ഇറാന്‍ കപ്പലില്‍ നിന്ന് മോചിതരായ ഇന്ത്യക്കാര്‍ ഇന്ന് നാട്ടില്‍ എത്തിയേക്കുമെന്ന് സൂചന. മൂന്ന് മലയാളികളടക്കം 24 ഇന്ത്യക്കാരാണ് കപ്പലില്‍ ഉണ്ടായിരുന്നത്. ഇന്നലെയാണ് ഇവരെ മോചിപ്പിച്ചത്. വിദേശകാര്യസഹമന്ത്രി വി മുരളീധരനാണ് ഇന്ത്യക്കാരെ മോചിപ്പിച്ച വിവരം അറിയിച്ചത്. കപ്പല്‍ വിട്ടു നല്‍കാന്‍ ജിബ്രാള്‍ട്ടര്‍ സുപ്രീംകോടതിയും ഉത്തരവിട്ടു.ഇറാന്‍ എണ്ണക്കപ്പലായ ഗ്രേസ് വണ്‍ ആണ് ബ്രിട്ടന്‍ നാവിക സേനയുടെ കസ്റ്റഡിയില്‍ ഉണ്ടായിരുന്നത്. കഴിഞ്ഞ മാസം നാലിനാണ് കപ്പല്‍ ബ്രിട്ടന്റെ കസ്റ്റഡിയിലായത്. പിടിച്ചെടുത്ത് നാല്‍പത്തിമൂന്നാം ദിവസമാണ് കപ്പലിലുണ്ടായിരുന്നവരെയും കപ്പലിനെയും വിട്ടയക്കാനുള്ള തീരുമാനം. മലയാളികടക്കം 24 ഇന്ത്യാക്കാരുടെ മോചനം വിദേശകാര്യമന്ത്രാലയമാണ് ആദ്യം പുറത്തുവിട്ടത്. ഇതിന് പിന്നാലെയാണ് കപ്പല്‍ മോചിപ്പിക്കാന്‍ ജിബ്രാള്‍ട്ടര്‍ സുപ്രീംകോടതിയുടെ തീരുമാനം ഉണ്ടായത്. കപ്പല്‍ വിട്ടുനല്‍കരുതെന്ന അമേരിക്കയുടെ ആവശ്യം കോടതി തള്ളി. കാസര്‍കോട് സ്വദേശി പ്രജിത്, വണ്ടൂര്‍ സ്വദേശി സാദിഖ്, ഗുരുവായൂര്‍ സ്വദേശി റെജിന്‍ എന്നിവരാണ് മോചിതരാകുന്ന മലയാളികള്‍.യൂറോപ്യന്‍ യൂണിയന്റെ ഉപരോധം ലംഘിച്ച്‌ സിറിയയിലേക്ക് എണ്ണ കടത്തിയെന്നാരോപിച്ചാണ് ജിബ്രാള്‍ട്ടര്‍ കടലിടുക്കില്‍ വച്ച്‌ കപ്പല്‍ പിടികൂടിയത്. ജീവനക്കാരായ ഇന്ത്യക്കാരെ വിട്ടയക്കാന്‍ ഇന്ത്യയും ബ്രിട്ടണും തമ്മില്‍ നയതന്ത്ര ചര്‍ച്ചകളും നടന്നിരുന്നു. കപ്പല്‍ വിട്ടുനല്‍കുന്നതോടെ ഇറാന്റെ കസ്റ്റഡിയിലുള്ള ബ്രിട്ടീഷ് കപ്പലായ സ്റ്റെന ഇംപറോറയും വിട്ടുനല്‍കിയേക്കുമെന്നാണ് സൂചന. രണ്ട് മലയാളികളടക്കം 18 ഇന്ത്യാക്കാരാണ് ഈ കപ്പലിലുള്ളത്.

Advertisements
Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: