കവളപ്പാറയില്‍ തെരച്ചില്‍ ഇന്നും തുടരും ; ഇനിയും കണ്ടെത്താനുള്ളത് 26 പേരെ

ഉരുള്‍പൊട്ടലില്‍ വന്‍ നാശം വിതച്ച നിലമ്ബൂര്‍ കവളപ്പാറയില്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ ഇന്നും തുടരും. തെരച്ചില്‍ രാവിലെ ഏഴരയോടെ തുടങ്ങും. 26 പേരെയാണ് ഇനിയും ഇവിടെ നിന്ന് കണ്ടെത്താനുള്ളത്. മഴ കുറഞ്ഞത് തെരച്ചില്‍ നടത്താന്‍ സഹായകരമാകും.കഴിഞ്ഞ വ്യാഴാഴ്ച രാത്രി എട്ട് മണിയോടെ കവളപ്പാറ മുത്തപ്പന്‍കുന്നിടിഞ്ഞുണ്ടായ ഉരുള്‍പൊട്ടലില്‍ 59 പേരാണ് ഉള്‍പ്പെട്ടത്. ഒരാഴ്ച പിന്നിട്ട തെരച്ചിലിനൊടുവില്‍ 31 പേരെയാണ് ആകെ കണ്ടെത്താനായത്. ഇതോടെ കവളപ്പാറയിലെ ദുരന്തമുഖത്ത് മരിച്ചവരുടെ എണ്ണം 33 ആയി.ഇന്നലെ നടത്തിയ തെരച്ചിലില്‍ മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തി. കമല (55), സുകുമാരന്‍ (63), രാധാമണി 58 എന്നിവരുടെ മൃതദേഹമാണ് ഇന്നലെ കണ്ടെത്തിയത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: