മുൻപ്രധാനമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ എബി വാജ്പേയി അന്തരിച്ചു
ഇന്ത്യയുടെ മുൻ പ്രധാനമന്ത്രിയും ബി.ജെ.പിയുടെ മുതിർന്ന നേതാവുമായ അടൽ ബിഹാരി വാജ്പേയി (94) അന്തരിച്ചു. ഡൽഹി ഒാൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസി (എയിംസ്)ലായിരുന്നു അന്ത്യം. അത്യാഹിത വിഭാഗത്തിൽ വെന്റിലേറ്ററിന്റെ സഹായത്തിലാണ് അദ്ദേഹം ജീവൻ നിലനിർത്തിയിരുന്നത്. മൂത്രനാളി, ശ്വാസനാളി എന്നിവയിലെ അണുബാധ, വൃക്കപ്രശ്നങ്ങൾ എന്നിവയെ തുടർന്ന് ജൂൺ 11നാണ് വാജ്പേയിെയ എയിംസിൽ പ്രവേശിപ്പിച്ചത്.
ഇന്ത്യൻ പ്രധാനമന്ത്രിമാരിൽ പ്രമുഖരുടെ കൂട്ടത്തിൽപ്പെടുന്ന അദ്ദേഹം എതിരാളികളുടെ പോലും പ്രശംസ പിടിച്ചുപറ്റി. 1999 മുതൽ 2004 വരെ പ്രധാനമന്ത്രി പദത്തിലിരുന്ന് അഞ്ച് വർഷം തികച്ച് ഭരിച്ച ആദ്യ കോൺഗ്രസേതര പ്രധാനമന്ത്രി എന്ന സ്ഥാനത്തിനർഹനായി. 1996ൽ 13 ദിവസം പ്രധാനമന്ത്രി പദത്തിൽ ഇരുന്നിട്ടുണ്ട്.