Advertisements

കേരള യൂണിവേഴ്‌സിറ്റിയില്‍ കെട്ടിടത്തിന് മുകളില്‍ കയറി കെ എസ് യുക്കാരുടെ ആത്മഹത്യാ ഭീഷണി

തിരുവനന്തപുരം പാളയത്തെ കേരള സര്‍വകലാശാല ആസ്ഥാനത്ത് കെട്ടിടത്തിന് മുകളില്‍ കയറി കെ എസ് യു പ്രവര്‍ത്തകരുടെ ആത്മഹത്യാ ഭീഷണി. യൂണിവേഴ്‌സിറ്റി കോളേജിലെ ക്രമക്കേടുകള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്നവരാണ് ആത്മഹത്യാ ഭീഷണി മുഴക്കുന്നത്.സര്‍വകലാശാല വി സി ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ ഇറങ്ങിവരുന്ന പടികളിലാണ് കെ എസ് യു പ്രവര്‍ത്തകര്‍ സമരം നടത്തുന്നത്. ഇതിനിടെയാണ് പ്രവര്‍ത്തകരില്‍ ചിലര്‍ കെട്ടിടത്തിന് മുകളില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കിയത്. യൂണിവേഴ്‌സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിയ്ക്ക് നേരെയുണ്ടായ വധശ്രമത്തിന് പിന്നാലെ സര്‍വകലാശാല ഉത്തരപേപ്പറുകള്‍ കേസിലെ മുഖ്യപ്രതിയുടെ വീട്ടില്‍ നിന്നും യൂണിയന്‍ ഓഫീസില്‍ നിന്നും കണ്ടെത്തിയിരുന്നു. ഇത് കൂടാതെ ഒരു അധ്യാപകന്റെ ഔദ്യോഗിക സീലും കണ്ടെത്തി. ഇത് വ്യാജമാണെന്നാണ് പോലീസ് പറയുന്നത്.ഇത് കൂടാതെ കേസിലെ മുഖ്യപ്രതിയായ ശിവരഞ്ജിത്ത് പി എസ് സിയ്ക്ക് സമര്‍പ്പിച്ചത് വ്യാജ സ്‌പോര്‍ട്‌സ് സര്‍ട്ടിഫിക്കറ്റാണെന്നും തെളിഞ്ഞു. കോളേജിലെ പരീക്ഷാ നടത്തിപ്പിനെക്കുറിച്ചും ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഇതെല്ലാം അന്വേഷിക്കണമെന്നും നടപടിയുണ്ടാകണമെന്നും ആവശ്യപ്പെട്ടാണ് കെ എസ് യു പ്രവര്‍ത്തകര്‍ സര്‍വകലാശാല ആസ്ഥാനത്തേക്ക് പ്രകടനം നടത്തുന്നത്.

Advertisements
Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: