മാടായിപ്പാറയിൽ കുടിവെള്ളമില്ലാതെ പ്രദേശവാസികൾ ദുരിതത്തിൽ

കണ്ണൂർ മാടായിപ്പാറയിൽ കുടിവെള്ളമില്ലാതെ പ്രദേശവാസികൾ ദുരിതത്തിൽ . ജപ്പാൻ കുടിവെള്ള പദ്ധതി ഉണ്ടായിട്ടും പ്രദേശവാസികൾക്ക് നൽകാതെ പുറമെ കൊണ്ടുപോകുന്ന തിനെതിരെ പ്രതിഷേധം ശക്തമായിരിക്കുകയാണ്.ഏഴിമല നാവിക സേന അക്കാഡമിയിലേക്കും സമീപ പഞ്ചായത്തുകളിലേക്കുമാണ് കുടിവെള്ളം കടത്തുന്നത്.കൂറ്റൻ ടാങ്കർ ലോറികളിലാണ് ദിവസവും ലക്ഷക്കണക്കിന് ലിറ്റർ കുടിവെള്ളം കൊണ്ടുപോകുന്നത്.എന്നാൽ കുടിവെള്ളക്ഷാമം അനുഭവിക്കുന്ന മടയിൽപ്പാറയിലെ നിവാസികൾക്ക് മാത്രം വെള്ളമില്ല.ഇതോടെ നിവാസികൾ ലോറികൾ തടഞ്ഞിരുന്നു.ടാങ്കിൽ വെള്ളം നിറക്കുന്നതിനായി ഈ പ്രദേശത്തേക്കുള്ള പൈപ്പ് പൂട്ടുന്നതാണ് കുടിവെള്ളം മുടങ്ങാൻ കാരണം .എന്നാൽ പ്രതിഷേധം ശക്തമാവുമ്പോൾ മാത്രമാണ് ജലഅതോറിട്ടി പൈപ്പ് തുറന്നുകൊടുക്കുന്നത്.

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.