കൂട്ടുകാരികളുടെ സ്വന്തം ‘കരാട്ടെ വൈഷ‌്ണവി’

നെയ്യാറ്റിൻകരയിൽ തീ കൊളുത്തി ആത്മത്യ ചെയ്ത വൈഷ്ണവിയെ കൂട്ടുകാരികൾ വിളിച്ചിരുന്നത് കരാട്ടെ വൈഷ്ണവി എന്നാണ്. സഹപാഠികൾക്ക‌് മനക്കരുത്തിന്റെയും നിശ്ചയദാർഢൃത്തിന്റെയും നല്ല മാതൃകയായ മിടുമിടുക്കിയായിരുന്നു വൈഷ‌്ണവി. വൈഷ‌്ണവി ആത്മഹത്യ ചെയ്തുവെന്ന‌് ഇനിയും ഉൾക്കൊള്ളാനായിട്ടില്ല സുഹൃത്തുക്കൾക്ക‌്.ക്ലാസ‌് ലീഡറും കോളേജ‌് യൂണിയൻ വൈസ‌്ചെയർപേഴ‌്സണുമായ എന്തിനും ഏതിനും മുന്നിൽ നിൽക്കുന്ന ചുറുചുറുക്കുള്ള വൈഷ‌്ണവിയുടെ മുഖമാണ‌് കൂട്ടുകാരികളുടെ മനസ്സിൽ. പനച്ചമൂട‌് വൈറ്റ‌് മെമ്മോറിയൽ കോളേജിലെ ഒന്നാംവർഷ ബികോം വിദ്യാർഥിനിയായിരുന്നു വൈഷ‌്ണവി.ഡോക്ടറാകണമെന്നായിരുന്നു വൈഷ്ണവിയുടെ ആഗ്രഹം. എംബിബിഎസ‌് പ്രവേശന പരീക്ഷയ‌്ക്ക‌് തയ്യാറെടുത്തിരുന്നു. ഇതിനിടയിലും ബികോം പഠനവുമായും മുന്നോട്ട‌ു പോയി. രണ്ടാം സെമസ‌്റ്റർ പരീക്ഷയ‌്ക്ക‌് ഫീസം അടച്ചിരുന്നെന്നു വൈഷ്ണവിയുടെ സഹപാഠികൾ പറഞ്ഞു.അമ്മയെ കുറിച്ച‌് ഒരുപാടും അച്ഛനെ കുറിച്ച‌് വളരെ കുറച്ചും മാത്രമെ അവൾ സംസാരിക്കുമായിരുന്നുള്ളു. പെട്ടെന്ന‌് ദേഷ്യപ്പെടുകയും സങ്കടം വരികയും ചെയ്യുന്ന പ്രകൃതമായിരുന്നു വൈഷ്‌ണവിക്ക് . കോളേജിൽ നിന്ന് അവസാനം വരുമ്പോൾ കൂട്ടുകാരികളെ കെട്ടിപിടിച്ച് കരഞ്ഞുകൊണ്ട് ‘ ഞാനിനി വരില്ലെന്ന്’ പറഞ്ഞിരുന്നതായും സഹപാഠികൾ വ്യക്തമാക്കി.

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.