കാസർഗോഡ് കല്യാശ്ശേരിയിലും ,തൃക്കരിപ്പൂരിലും മെയ് 19 ന് റീപോളിംഗ് ?

കാസർഗോഡ് രണ്ടു മണ്ഡലങ്ങളിൽ റീപോളിംഗിന് സാധ്യത.കാസർഗോഡ് ജില്ലയിലെ കല്യാശ്ശേരി,തൃക്കരിപ്പൂർ എന്നിവിടങ്ങളിലെ നാലു ബൂത്തുകളിലാണ് റീപോളിംഗ് നടക്കുക.ഇവിടെ കള്ളവോട്ട് നടന്നതായി ഇലക്ഷൻ കമ്മീഷൻ കണ്ടെത്തിയിരുന്നു.അതെ സമയം കണ്ണൂരിലെ കള്ളവോട്ടിൽ നിയമ പോരാട്ടം കടുപിച്ചിരിക്കുകയാണ് യു ഡി എഫ്.പുതുതായി നാല്പത്തിരണ്ട് പരാതികളാണ് സി പി എമ്മിനെതിരെ യു ഡി എഫ് ഉന്നയിച്ചത്.തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നു കഴിഞ്ഞും നിയമ നടപടി തുടരാനാണ് സാധ്യത.199 പരാതികളിൽ പ്രാഥമികാന്വേഷണം നടക്കുന്നതായാണ് വിവരം. യഥാര്‍ഥ വോട്ടറെയും കള്ളവോട്ട് ചെയ്തെന്ന് ആരോപിക്കപ്പെട്ടവരെയും വിളിച്ചുവരുത്തിയാണ് മൊഴിയെടുക്കുന്നത്.യുഡിഎഫിന്‍റെ ബൂത്ത് ഏജന്‍റുമാരെ പ്രധാന സാക്ഷികളാക്കിയാണ് കോണ്‍ഗ്രസിന്‍റെ പരാതി.

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.