വീരമൃത്യു വരിച്ച സെെനികരുടെ കുടുംബങ്ങള്‍ക്ക് ഒരു ദിവസത്തെ ശമ്ബളം നല്‍കുമെന്ന് കേരള ഐപിഎസ് അസോസിയേഷൻ

പുല്‍വാമയിലുണ്ടായ ഭീകാരാക്രമണത്തില്‍ വീരമൃത്യുവരിച്ച ധീരസെെനികരുടെ കുടുംബത്തിന് സഹായവാഗ്ദാനവുമായി കേരളത്തിലെ ഐപിഎസ് ഓഫീസര്‍മാര്‍. സെെനീകരുടെ കുടുംബാംഗങ്ങള്‍ക്ക് ഒരു ദിവസത്തെ തങ്കളുടെ ശമ്ബളം നല്‍കുമെന്ന് കേരള ഐപിഎസ് അസോസിയേഷന്‍ അറിയിച്ചു.
വീരമൃത്യുവരിച്ച സെെനികരുടെ കുടുംബത്തിന് സഹായമേകാനായി നിരവധി പേരാണ് രംഗത്ത് എത്തിയിരിക്കുന്നത്. നടന്‍ അമിതാഭ് ബച്ചന്‍, ക്രിക്കറ്റ് താരം സെവാഗ്, തുടങ്ങിയവരും സഹായം നല്‍കുമെന്ന് അറിയിച്ചു. ജവാന്‍മാരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നല്‍കാനാണ് ആലോചിക്കുന്നത് എന്ന് അമിതാഭ് ബച്ചന്റെ വക്താവ് പറഞ്ഞു.
ജവാന്‍മാരുടെ വിവരം ശേഖരിക്കാനും എങ്ങനെ സാമ്ബത്തിക സഹായം വിതരണം ചെയ്യാനാകും എന്നും അറിയാന്‍ അമിതാഭ് ബച്ചന്‍ സര്‍ക്കാര്‍ വകുപ്പുകളുടെ സഹായം തേടിയിട്ടുണ്ട്.

വീരമൃത്യു വരിച്ച ജവാന്‍റെ കുടുംബത്തിന് രേഖകള്‍ ഒന്നും ആവശ്യപ്പെടാതെ എല്‍ഐസി തുക നല്‍കി

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: