കെവിന്‍ വധക്കേസ്: എ എസ് ഐ യെ സർവീസിൽ നിന്നും പിരിച്ചു വിട്ടു

കോട്ടയം : കേസിലെ പ്രതിയിൽ നിന്നും കോഴ വാങ്ങിയതിന് എഎസ്ഐ ബിജുവിനെ പിരിച്ചു വിട്ടു. കെവിന്‍ വധക്കേസ് അന്വേഷണത്തില്‍ കൃത്യവിലോപം കണ്ടെത്തിയതിനെ തുടര്‍ന്ന് ഗാന്ധി നഗര്‍ മുന്‍ എസ്‌.ഐ. എം.എസ് ഷിബുവിനെ സര്‍വീസില്‍ നിന്നു പിരിച്ചുവിടാനും തീരുമാനം. പ്രതിയില്‍ നിന്ന് കോഴ വാങ്ങിയിതിനാണ് ഗാന്ധിനഗര്‍ മുന്‍ എസ്‌ഐ എം.എസ്. ഷിബുവിനെ പിരിച്ചുവിട്ടുകൊണ്ട് നോട്ടീസ് നല്‍കിയത്. അച്ചടക്ക നടപടിയുടെ ഭാഗമായുള്ള ഈ കടുത്ത തീരുമാനം ഐജി വിജയ് സാഖറെയാണ് എടുത്തിരിക്കുന്നത്.

പതിനഞ്ച് ദിവസത്തിനകം മറുപടി നല്‍കണമെന്നാണ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്. കൊച്ചി റേഞ്ച് ഐജി വിജയ് സാഖ്‌റേയാണ് നോട്ടീസ് അയച്ചത്. ഇതേകേസുമായി ബന്ധപ്പെട്ട് സിപിഒ എം അജയ്കുമാറിന്റെ ഇന്‍ക്രിമെന്റ് മൂന്നുവര്‍ഷം പിടിച്ചുവെയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്.

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: