സെമിനാർ നടത്തി

അഴീക്കോട്‌ :അഴീക്കോട്‌ ഹയർ സെക്കന്ററി സ്കൂളിൽ വച്ച് ശാസ്ത്ര സെമിനാർ നടത്തി. സെമിനാർ ഗ്രാമപഞ്ചായത്ത് അംഗം ശ്രീ പി. പ്രവീൺ ഉദ്ഘാടനം ചെയ്തു.പ്രിൻസിപ്പൽ എം. കെ. ഗീത സ്വാഗതം പറഞ്ഞു . പി. ടി. എ പ്രസിഡണ്ട്‌ പി. ധർമൻ അധ്യക്ഷത വഹിച്ചു. “ശാസ്ത്രത്തിന്റെ നൂതന മേഖലകൾ” എന്ന വിഷയത്തിൽ റിട്ടയേർഡ് ഐ. എസ്. ആർ. ഒ. സയന്റിസ്റ് പി. എം സിദ്ധാർത്ഥൻ ക്ലാസ്സ്‌ എടുത്തു. “ഊർജ്ജരംഗത്തെ സാധ്യതകൾ” എന്ന വിഷയത്തിൽ എം ശിവരാമകൃഷ്ണൻ മാസ്റ്റർ ക്ലാസ്സ്‌ എടുത്തു. സ്റ്റാഫ്‌ സെക്രട്ടറി കെ. മഹിജ പി. ടി. എ വൈസ് പ്രസിഡന്റ്‌ പി. വി. അരുണാക്ഷൻ എന്നിവർ ആശംസാപ്രസംഗം നടത്തി. ടി. ഗോപിക നന്ദി പറഞ്ഞു.

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.