കൂത്തുപറമ്പ് സമര പോരാളി പുഷ്പനെ തലശേരി സഹകരണ ആശുപത്രിയിലേക്ക് മാറ്റി

തലശ്ശേരി:ശസ്ത്രക്രിയക്ക് ശേഷം കോഴിക്കോട് ബേബി മെമ്മോറിയൽ

ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കൂത്തുപറമ്പ് സമര പോരാളി ചൊക്ലി മേനപ്രത്തെ പുഷ്പനെ തലശ്ശേരി സഹകരണ ആശുപത്രിയിലേക്ക് മാറ്റി. തിങ്കളാഴ്ച്ച ഉച്ചയോടെയാണ് കോഴിക്കോട്ടെ ആശുപതി വിട്ടത്. സപ്തംബർ 17ന് പുലർച്ചെയാണ് പുഷ്പനെ കോഴിക്കോടേക്ക് മാറ്റിയത്. തുടർന്ന് ചെറുകുടലിലെ തടസ്സം നീക്കാൻ ശസ്ത്രക്രിയ നടത്തിയിരുന്നു. തിവ്രപരിചരണ വിഭാഗത്തിൽ നിന്ന് ഏതാനും ദിവസം മുൻപാണ് മുറിയിലേക്ക് മാറ്റിയത്.
*തലശ്ശേരി സഹകരണ ആശുപത്രിയിൽ സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്*.

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.