NSS GHSS ആറളം യൂണിറ്റിന്റെ ഭാഗമായി ദത്തു ഗ്രാമ സന്ദർശനവും ബോധവൽക്കരണ ക്ലാസും നടത്തി

ആറളം: NSS GHSS ആറളം യൂണിറ്റിന്റെ ഭാഗമായി ദത്തു ഗ്രാമ സന്ദർശനവും ബോധവൽക്കരണ ക്ലാസും നടത്തി

ആറളം കളരിക്കാട് ആദിവാസി കോളനി കേന്ദ്രീകരിച്ച് NSS നടത്തിയ ഈ പ്രവർത്തനം ഇതോടെ നാട്ടുകാരുടെയും സമൂഹ്യ പ്രവർത്തകരുടെയും ശ്രദ്ധ ആകർഷിച്ചിരിക്കുകയാണ് . ഇതോടനുബന്ധിച്ച് പരിസര പ്രദേശങ്ങൾ ശുചീകരിക്കുകയും വൃഷ തൈകൾ നട്ടുപിടിപ്പിക്കുകയും ചെയ്തു.കോളനി നിവാസികളുടെ ഒരു സർവ്വേയും നടത്തി . വായന പരിശീലന ഭാഗമായി കോളനിയിലെ വിദ്യാർത്ഥികൾക്ക് കഥാപുസ്തകം വിതരണം ചെയ്യുകയും ചെയ്തു. വർദ്ധിച്ച് വരുന്ന ലഹരിമരുന്ന് ഉപയോഗത്തിന് എതിരെ എക്സൈസ് ഓഫീസർ ബാബു സർ ബോധവൽക്കരണ ക്ലാസും നടത്തി . രാവിലെ പി.ടി.എ പ്രസിഡന്റ് പി.വി കുഞ്ഞിക്കണ്ണന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വാർഡ് മെമ്പർ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു . ആറളം GHSS പ്രിൻസിപ്പിൾ ,ലാലി ടീച്ചർ , MPTA പ്രസിഡൻറ്, ശ്രീജ ,സ്കൂൾ അദ്ധ്യാപകരായ സജിനി ടീച്ചർ ,ബിന്ദു ടീച്ചർ , ജോസ് സർ , പ്രകാശൻ സർ എന്നിവർ പങ്കെടുത്തു . NSS പ്രോഗ്രാം ഓഫീസർ സജിനി ടീച്ചർ പരിപാടിക്ക് നേതൃത്വം നൽകി .തുടർന്ന് വാർഡ് മെമ്പർ രജിത മാവില ഉദ്ഘാടനം ചെയ്ത ബോധവൽകരണ ക്ലാസിന് എക്സൈസ് ഓഫിസർ ബാബു സർ നേതൃത്വം നൽകി .തങ്ങളുടെ പഠന സമയത്തിൽ നിന്നും ഇത്രയും സമയം ഇത്തരം പ്രവർത്തനങ്ങൾക്കായി മാറ്റി വെച്ച NSS വളണ്ടി യേഴ്സിനെ എക്സൈസ് ഒഫീസർ ബാബു സർ അനുമോദിച്ചു .NSS ലീഡർ അജിത്ത് ജോർജ് നന്ദി പ്രഭാഷണം നടത്തി.ഈ അദ്ധ്യായന വർഷത്തിൽ GHSS ആറളത്തിലെ NSS വളണ്ടിയേഴ്സ് നടത്തിയ വിവിധ പരിപാടികൾ ഇപ്പോൾ നാട്ടിൽ ശ്രദ്ധ നേടിയിരിക്കുകയാണ് .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: