ലോറിയും ബൈക്കും കൂട്ടിയിടിച്ച് രാമന്തളി പരത്തിക്കാട് സ്വദേശിയായ യുവാവ് മരിച്ചു.

പയ്യന്നൂര്‍:ലോറിയും ബൈക്കും കൂട്ടിയിടിച്ച് രാമന്തളി പരത്തിക്കാട് സ്വദേശിയായ

യുവാവ് മരിച്ചു.പരത്തിക്കാട് മുത്തപ്പന്‍ ക്ഷേത്രത്തിന് സമിപത്തെ ചേലന്‍ഹൗസില്‍ ജഗീഷിന്റേയും സരോജിനിയുടേയും മകനായ സരോഷ് കൃഷ്ണ(22)യാണ് മരിച്ചത്.വിവരമറിഞ്ഞ് വീട്ടുകാരും ബന്ധുക്കളും കോഴിക്കോട് മെഡിക്കല്‍ കോളേജാശുപത്രിയിലേക്ക് യാത്ര തിരിച്ചിട്ടുണ്ട്.
ഇന്നലെ രാത്രി പന്ത്രണ്ടോടെ കോഴിക്കോടിന് സമീപത്തെ തൊണ്ടയാട് ബൈപാസിന് സമിപമാണ് അപകടം.ഇയാള്‍ സഞ്ചരിച്ചിരുന്ന ബൈക്കും ലോറിയും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം.ഉടന്‍തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജാശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.കുറ്റിപ്പുറത്തെ കംപ്യൂട്ടര്‍ സ്ഥാപനത്തില്‍ അധ്യാപകനായി ജോലി ചെയ്തു വരികയായിരുന്നു.സഹോദരി:ഐശ്വര്യ

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.