കണ്ണൂർ രാമന്തളി അഴിമുഖം പുലിമുട്ടിന്റെ സാധ്യതാപഠനം: ഇറിഗേഷന്‍ ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു

കണ്ണൂർ: രാമന്തളി അഴിമുഖത്ത് മണ്ണടിയുതുമൂലം മത്സ്യത്തൊ ഴിലാളികള്‍ക്ക് നേരിടുന്ന ബുദ്ധിമുട്ട് പരിഗണിച്ച് രണ്ട്

പുലിമുട്ടുകള്‍ സ്ഥാപിക്കുതിനുള്ള സാധ്യത ആരായുന്നതിന്റെ ഭാഗമായി ടി.വി. രാജേഷ് എം.എല്‍.എയുടെ നേതൃത്വത്തില്‍ ഹാര്‍ബര്‍ എന്‍ജിനീയറിംഗ്, ഇറിഗേഷന്‍ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ച് പഠനം നടത്തി. ഹാര്‍ബര്‍ എന്‍ജിനീയറിംഗ് സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ എസ്. അനില്‍കുമാര്‍, ബേപ്പൂര്‍ ഹാര്‍ബര്‍ എന്‍ജിനീയറിംഗ് ഓഫീസിലെ അസി. എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ ടി. ജയദീപ് എന്നിവര്‍ പുഴയുടെ ആഴം അളന്ന് പഠനം നടത്തി. സംഘം വിദഗ്ധ സമിതിക്ക് മുമ്പാകെ വെക്കാനുള്ള റിപ്പോര്‍ട്ട് ഒരാഴ്ചയ്ക്കകം എം.എല്‍.എക്ക് കൈമാറും. എം.എല്‍.എ ഫിഷറീസ് മന്ത്രിയെ സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് അവതരിപ്പിക്കും. വിദഗ്ധ സമിതിയാവും പുലിമുട്ടിന്റെ സാധ്യതയെക്കുറിച്ചും കൂടുതല്‍ പഠനത്തിന്റെ ആവശ്യകതയും തീരുമാനിക്കുക.

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.