മയ്യഴി തിരുനാൾ മഹോത്സവം ഒക്ടോബർ 5 മുതൽ 22 വരെ

മയ്യഴിസെന്‍റ്തെരേസാസ് ദേവാലയത്തിലെ അമ്മത്രേസ്യാ പുണ്യവതിയുടെ തിരുനാൾ ആഘോഷ പരിപാടിയുടെ

പ്രധാന പന്തലിന്റെ കാൽനാട്ട് കർമ്മം 16 ന് രാവിലെ 10.30 ന് ഇടവക വികാരി ‘ 1 ഡോ.ജറോം ചിങ്ങന്തറ നിർവഹിക്കും.

ഒക്ടോബർ 5 മുതൽ 22 വരെ 18 ദിവസം നീണ്ടു നിൽക്കുന്നതാണ് തിരുനാൾ ആഘോഷം.

ഇടവക വികാരി ചെയർമാനും അസിസ്റ്റന്റ് വികാരിമാരായ ഫാ. നിധിൻ ആന്റണി ബറുവ, ഫാ. ജിതിൻ ജോൺ എന്നിവർ വൈസ് ചെയർമാൻമാരുമായി 101 അംഗ ആഘോഷ കമ്മിറ്റി രൂപീകരിച്ചു. പാരിഷ് പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി സജി സാമുവൽ ജന. കൺവീനറാണ്.

സിസ്റ്റർ റോസ്, സിസ്റ്റർ വത്സമ്മ, ജോസ് ബേസിൽ ഡിക്രൂസ്, ഷാജി പിണക്കാട്ട്, ഇഗ്നേഷ്യസ്, സ്റ്റാൻലി ഡിസിൽവ, ഡോ.രൂപേഷ് കുമാർ, ജോസ് ഡിസിൽവ, റോയ് ജോസ്, സെലിൻ ആന്റണി, ജോയ് ജോർജ്, ബെന്നി മാത്യു, അസിർ അരുൾ, റീമൻ ഷിജോയ്, കെ.ഇ. നിക്സൻ, ആന്റണി റോമി, ക്രിസ്റ്റഫർ ആൻറണി, ലാൻസി മെൻഡസ്, ഇ.എക്സ്.അഗസ്റ്റിൻ, ജിതിൻ ജോൺ, മേബിൾ ഡെന്നീസ്, നീറ്റാ ഡിക്രൂസ്, ജെസ്സി അഗസ്റ്റിൻ, വർഗീസ് ഫെർണാണ്ടസ് എന്നിവർ വിവിധ കമ്മിറ്റി കൺവീനർമാരുമാണ്.

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: