കണ്ണൂര്‍ ഇരിട്ടി കൂട്ടുപുഴയില്‍ രണ്ട് ക്വിന്റല്‍ നിരോധിത പുകയില ഉല്‍പന്നങ്ങളുമായി രണ്ടുപേരെ എക്സൈസ് സംഘം പിടികൂടി.

കണ്ണൂര്‍ ഇരിട്ടി കൂട്ടുപുഴയില്‍ കര്‍ണാടകയില്‍നിന്ന് കടത്തികൊണ്ടുവന്ന രണ്ട് ക്വിന്റല്‍ നിരോധിത പുകയില ഉല്‍പന്നങ്ങളുമായി രണ്ടുപേരെ

എക്സൈസ് സംഘം പിടികൂടി. വാഹനപരിശോധനയിക്കിടയിലാണ് ലഹരിമരുന്നു കടത്ത് പിടിക്കപ്പെട്ടത്.

പതിനാറായിരം പായ്ക്കറ്റ് നിരോധിത പുകിയില ഉല്‍പന്നങ്ങളാണ് പിടികൂടിയത്. പത്തൊന്‍പതാം മൈൽ സ്വദേശി മുഹമ്മദ് അജ്മൽ, പെരിയത്തിൽ സ്വദേശി പി.കെ.മിൻഷാദ് എന്നിവരെ അറ്സറ്റ് ചെയ്തു. കടകളിൽ വിതരണത്തിനായി കൊണ്ടു പോവുകയായിരുന്നു പുകയില ഉല്‍പന്നങ്ങള്‍.

കാറിലാണ് ഇവ കൊണ്ടുവന്നത്. കര്‍ണാടകയില്‍നിന്നാണ് വാങ്ങിയത്. മാക്കൂട്ടം ചുരംവഴി കേരളത്തിലേക്ക് ലഹരിവസ്തുക്കള്‍ വ്യാപകമായി കടത്തുന്നുണ്ടെന്ന് എക്സൈസിന് വിവരം ലഭിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് വാഹന പരിശോധന ശക്തമാക്കിയത്. മലയോരത്തുള്ള സ്കൂള്‍ കോളജ് വിദ്യാര്‍ഥികള്‍ക്കും ഇതരസംസ്ഥാന തൊഴിലാളികള്‍ക്കുമാണ് ലഹരിമരുന്നുകള്‍ വിതരണം ചെയ്യുന്നത്. വരുംദിവസങ്ങളിലും പരിശോധന തുടരുമെന്ന് എക്സൈസ് അറിയിച്ചു.

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.