Advertisements

കാർഗിൽ സ്തൂപത്തിന്റെ കൊടിമരം നശിപ്പിച്ചു

കരിമ്പം ഇ.ടി.സി.ക്ക്‌ സമീപത്തെ കാർഗിൽ സ്തൂപത്തിന് സമീപത്തെ കൊടിമരം സാമൂഹികദ്രോഹികൾ നശിപ്പിച്ചു.1999-ൽ കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച ധീരയോദ്ധാക്കളുടെ സ്മരണയ്ക്കായി കക്ഷിരാഷ്ട്രീയഭേദമെന്യേ നാട്ടുകാരുടെ നേതൃത്വത്തിൽ നിർമിച്ചതാണ് സ്തൂപം.സ്വാതന്ത്ര്യ ദിനത്തിലും റിപ്പബ്ലിക് ദിനത്തിലും ദേശീയ പതാക ഉയർത്തുന്നതിനാണ് ഇവിടെ കൊടിമരം സ്ഥാപിച്ചത്.കരിമ്പത്തെ ഉദയ സ്വാശ്രയ സംഘം പ്രവർത്തകരാണ് സ്തൂപത്തിന്റെ സംരക്ഷണ മേൽനോട്ടം വഹിക്കുന്നത്.സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് സ്തൂപത്തിന്റെ പരിസരം ശുചീകരിക്കുന്നതിനായി എത്തിയപ്പോഴാണ് കൊടിമരം നഷ്ടമായത് കണ്ടത്.ഇരുമ്പുപൈപ്പിൽ നിർമിച്ച കൊടിമരം പൊട്ടിച്ചനിലയിൽ സ്തൂപത്തിന് എതിർവശത്ത് റോഡരികിലെ കുറ്റിക്കാട്ടിലാണ് കണ്ടത്.

Advertisements
Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: