Advertisements

പ്രളയാനന്തര ദുരിതാശ്വാസ സഹായ പ്രവർത്തനങ്ങളുടെ ആദ്യ ഘട്ടം പൂർത്തിയാക്കി.

MYL ഇരഞ്ഞിൻകീഴിൽ ശാഖയുടെ ആഭിമുഖ്യത്തിൽ കഴിഞ്ഞ ദിവസം കടവത്തൂർ പ്രദേശത്ത് ഉണ്ടായ പ്രളയത്തിൽ നഷ്ടങ്ങൾ സംഭവിച്ച വീടുകൾക്കുള്ള സഹായ പ്രവർത്തനങ്ങളുടെ ഒന്നാം ഘട്ടം പൂർത്തിയാക്കി.
ദുരിതാശ്വാസ സഹായ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം വാർഡ് മെമ്പർ നെല്ലൂർ ഇസ്മായിൽ മാസ്റ്റർ നിർവഹിച്ചു.
ദുബായ് കെ എം സി സി മുൻ സംസ്ഥാന ട്രഷറർ ഏസി ഇസ്മായിൽ സാഹിബിന്റെ നേതൃത്വത്തിൽ നഷ്ടങ്ങൾ സംഭവിച്ച വീടുകളിൽ നേരിട്ടെത്തി വീട്ടുകാരെ ആശ്വസിപ്പിക്കുകയും സഹായങ്ങൾ നൽകുകയും ചെയ്തു.
ശാഖാ യൂത്ത് ലീഗ് പ്രസിഡന്റ് മുഹമ്മദ് അറക്കൽ, റമീസ്, നസീർ, അബൂബക്കർ, മുബീൻ, ഷബാസ് എന്നിവർ സംബന്ധിച്ചു.

Advertisements
Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: