Advertisements

ഇന്ന് 73-ാം സ്വാതന്ത്ര്യദിനം ; കാശ്മീരില്‍ കനത്ത സുരക്ഷ, രാഷ്ട്രീയ നേതാക്കള്‍ തടങ്കലില്‍

കനത്ത സുരക്ഷയില്‍ 73-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ച്‌ രാജ്യം. ജമ്മു കശ്മീര്‍ വിഷയത്തിന്റെ പശ്ചാത്തലത്തില്‍ പഴുതടച്ച സുരക്ഷയിലാണ് സ്വാതന്ത്ര്യ ദിനാഘോഷം നടക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി. രണ്ടാം നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരമേറ്റത്തിന് ശേഷമുള്ള ആദ്യ സ്വതന്ത്ര്യ ദിനാഘോഷമാണ് ഇത്തവണ.രാജ്യം ഇന്ന് 73ാം സ്വാതന്ത്രദിനം ആഘോഷിക്കുമ്ബോള്‍ സാഹചര്യങ്ങള്‍ പാടെ മറിയ കാശ്മീര്‍ കനത്ത സുരക്ഷയില്‍. കാശ്മീര്‍ താഴ്വരയില്‍ മാത്രമായി 1.5 ലക്ഷം സൈനികരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്. കാശ്മീരിന്റെ പ്രത്യേക പദവി എടുത്ത് മാറ്റിയ കേന്ദ്ര സര്‍ക്കാറിന്റെ നടപടിക്ക് ശേഷം എത്തുന്ന് ആദ്യ സ്വാതന്ത്ര ദിനമാണ് ഇത്തവണയെന്നതും പ്രത്യേകതയാണ്. ഓഗസ്റ്റ് 4 ലെ സുപ്രധാന പ്രഖ്യാപനത്തിന് ശേഷം ആഭ്യന്തര സംഘര്‍ഷങ്ങള്‍ ഒഴിവാക്കുക ലക്ഷ്യമിട്ടാണ് താഴ്വരയില്‍ വലിയ സൈനിക വിന്യാസം നടത്തിയിട്ടുള്ളത്.ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് പിന്നാലെ പാകിസ്താനില്‍ നിന്നും നിരന്തരം പ്രകോപനങ്ങള്‍ ഉള്ളതിനാല്‍ വരുന്ന 24 മണിക്കൂര്‍ തീര്‍ത്തും നിര്‍ണായകമാണെന്ന് മുതിര്‍ന്ന സൈനികോദ്യോഗസ്ഥന്‍ പ്രതികരിച്ചതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. അന്താരാഷ്ട്ര അതിര്‍ത്തി അസാധാരണമാംവിധം ശാന്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.അതേസമയം, ജമ്മുകശ്മീരില്‍ എല്ലാ ജില്ലകളിലും സ്വാതന്ത്ര ദിനാഘോഷം വിപുലമായി നടത്താനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. നിരോധനാജ്ഞ നിലനില്‍ക്കെ തന്നെയാണ് ആഘോഷങ്ങള്‍ വ്യാപകമാക്കാനാണ് തീരുമാനം. ടെലഫോണ്‍, ഇന്റര്‍നെറ്റ്, ടി.വി ഉള്‍പ്പെടെയുള്ള ആശയ വിനിമയ സംവിധാനങ്ങള്‍ കശ്മീര്‍ താഴ്‌വരയില്‍ പുനഃസ്ഥാപിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്.കട കമ്പോളങ്ങള്‍ അടഞ്ഞുകിടക്കുകയാണ്. കടുത്ത നിയന്ത്രണങ്ങള്‍ക്ക് സ്വാതന്ത്ര്യ ദിനത്തിന് ശേഷമേ ഇളവുണ്ടാകൂ എന്ന് അധികൃതര്‍ പറയുന്നു

Advertisements
Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: