ചരിത്രത്തിൽ ഇന്ന്: ആഗസ്റ്റ് 15
ആഗസ്റ്റ് 15 ദിവസവിശേഷം…
സുപ്രഭാതം….
എല്ലാവർക്കും സ്വാതന്ത്ര്യ ദിനാശംസകൾ….
ഇന്ന് ഇന്ത്യയുടെ 71 മത് സ്വാതന്ത്യദിന വാർഷികം.. സൂര്യനസ്തമിക്കാത്ത ബ്രിട്ടിഷ് സാമ്രാജ്യത്വത്തിനെതിരെ തന്റെ പടവാളുകളായ സത്യഗ്രഹം അഹിംസ എന്നിവ ഉപയോഗിച്ച് മഹാത്മജിയുടെ നേതൃത്വത്തിൽ നടന്ന ഐതിഹാസിക സമരത്തിന്റെ പര്യവസാനം… 300 വർഷത്തിലേറെ നീണ്ട ബ്രിട്ടിഷ് ഭരണത്തിൽ . ഇന്ത്യയെ കട്ടുമുടിച്ചപ്പോൾ അതിനെതിരെ ഐതിഹാസിക സഹന
സമരം നടത്തി നേടിയ വിജയം, സ്വാതന്ത്ര്യം എന്ന ഏക ലക്ഷ്യത്തിന് വേണ്ടി ഏക മനസ്സോടെ ജാതി മത വ്യത്യാസമില്ലാതെ പോരാടിയ ഭാരതീയരിൽ പോരാട്ട വീഥിയിൽ സ്വന്തം ജീവിതം ബലിയർപ്പിച്ച അനശ്വര രക്തസാക്ഷികൾക്ക് ഓർമകൾക്ക് മുമ്പിൽ ആദരാഞ്ജലികളുടെ കണ്ണിർ പൂക്കൾ…
ദക്ഷിണ കൊറിയ , റിപ്പബ്ലിക് ഓഫ് കോംഗോ എന്നിവയും ഇന്ന് ദേശീയ ദിനായി ആചരിക്കുന്നു…
ഇന്ന് അത്തം. കേരളത്തിന്റെ ദേശി യോത്സവമായ തിരുവോണത്തിന് ഇനി പത്ത് നാൾ.. പ്രളയ ജലത്തിൽ ആണ്ടു കിടക്കുന്ന പ്രിയപ്പെട്ട പ്രജകളെ കാണുമ്പോൾ മഹാബലി തിരുമേനി ഇത്തവണ ദു:ഖസാഗരത്തിലാവും..
1040- മാക്ബെത്ത് രാജാവായി, 1057 ൽ വധിക്കപ്പെട്ടു…
1772- ഈസ്റ്റിന്ത്യ കമ്പനി ഇന്ത്യയിലെ കോടതികളെ സിവിലായും ക്രിമിനലായും വേർതിരിച്ചു..
1854- കൽക്കട്ടാ ഹൂബ്ലി പൂർവ റെയിൽവേ നിലവിൽ വന്നു
1914- പനാമ കനാൽ ഗതാഗതത്തിന് തുറന്ന് കൊടുത്തു..
1948- ഗാന്ധിജിയുടെ ചിത്രമുള്ള തപാൽ സ്റ്റാമ്പ് ആദ്യമായി പുറത്തിറക്കി.
1949- ന്യുഡൽഹിയിലെ നാഷനൽ മ്യൂസിയം ഉദ്ഘാടനം ചെയ്തു..
1969 – ISRO സ്ഥാപിച്ചു
1972 Postal Index Number (PlN) സമ്പ്രദായം ഇന്ത്യയിൽ നിലവിൽ വന്നു..
1973 – വിയറ്റ്നാമിലെ യു എസ് അധിനിവേശം അവസാനിപ്പിച്ചു..
1975- ഇന്ത്യൻ സിനിമാ ചരിത്രത്തിലെ എക്കാലത്തേയും വലിയ ബോക്സോഫിസ് ഹിറ്റായ ഷോലെ റിലീസ് ചെയ്തു.. രമേശ് സിപ്പി സംവിധാനം. അമിതാബ് , ധർമേന്ദ്ര പ്രധാന റോളിൽ…
1979 – TRYSEM (ഗ്രാമീണ സ്വയം തൊഴിൽ പദ്ധതി ) ആരംഭിച്ചു…
1982- ഇന്ത്യയിൽ കളർ ടെലിവിഷൻ’ സംപ്രഷണം ആരംഭിച്ചു..
1990- ഭൂമിയിൽ നിന്നുമുള്ള ആകാശത്തേക്കുള്ള ആകാശ് മിസൈൽ വിജയകരമായി പരീക്ഷിച്ചു..
1993 … PM RY പദ്ധതി സമാരംഭിച്ചു
1995- ഇന്ത്യയിൽ ഇന്റർനെറ്റ് നിലവിൽ വന്നു
1997- ബാലിക സമൃദ്ധയോജന പദ്ധതി ആരംഭിച്ചു..
2001- സമ്പൂർണ്ണ ഗ്രാമീണ റോസ്ഗാർ യോജന പദ്ധതി ആരംഭിച്ചു.,,
2015- ജപ്പാനിൽ നിന്ന് സ്വാതന്ത്ര്യം നേടിയതിന്റെ 70 മത് വാർഷികത്തിൽ ഉത്തര കൊറിയ പ്രത്യേക ടൈം സോൺ തുടങ്ങി. (ഗ്രീൻവിച്ച് +9 എന്നത് 8.30 എന്നാക്കി ചുരുക്കി)
ജനനം
1769- നെപ്പോളിയൻ ബോണെ പാർട്ട്.. ഫ്രഞ്ച് ക്രവർത്തി….
1771: വൾട്ടർ സ്കോട്ട്.. സ്കോട്ട്ലന്റ് കാരനായ നോവലിസ്റ്റ്..
1872- മഹർഷി അരബിന്ദോ… ഇന്ത്യൻ ദേശിയ വാദി, കർമ്മ യോഗി, കവി, സ്വാതന്ത്യ സമര സേനാനി.. യുഗാന്തർ പത്ര സ്ഥപകൻ
ആലിപ്പൂർ ബോംബ് സ്ഥാടന കേസിലെ പ്രതിയാക്കി ജയിയിലsച്ചു
1915- പ്രശസ്ത പത്ര പ്രവർത്തകൻ ഖുഷ് വന്ത് സിങ്ങ് ..
1938- പ്രാൺ കുമാർ ശർമ്മ.. ഇന്ത്യൻ വാൾട്ട് ഡിസ്നി എന്നറിയപ്പെടുന്നു.. ചാച്ചാ ചൗധരി കാർട്ടൂൺ വഴി പ്രശസ്തൻ..
1961- തെന്നിന്ത്യൻ സിനിമാതാരം സുഹാസിനി.. സിന്ധുഭൈരവിക്ക് ദേശീയ അവാർഡ്
1967- തേരാ സൗച്ചാ വിഭാഗ സ്ഥാപകൻ ഗുർമീത് റാം റഹിം സിങ്..
1973- അഡ് നാൻ സ്വാമി…. ബ്രിട്ടനിൽ ജനിച്ച പാക്കിസ്ഥാൻ വംശജനായ കനേഡിയൻ പൗരത്വമുള്ള മുംബെയിൽ താമസിക്കുന്ന സംഗീതജ്ഞൻ.’
1975- കെ.എം ബീനാ മോൾ.. ഒളിമ്പിക്സ് സെമി ഫൈനലിസ്റ്റ്… ഏഷ്യൻ ഗയിംസ് സ്വർണമെഡൽ ജേതാവ്…
ചരമം
1942- മഹാദേവ് ദേശായ് (ഗാന്ധിജിയുടെ സെക്രട്ടറി) ആഗാഖാൻ കൊട്ടാരത്തിൽ വച്ച് മരണപ്പെട്ടു..
1975- ഷെയ്ഖ് മുജിബുർ റഹ്മാൻ… ബംഗ്ലാദേശ് രാഷ്ട്രപിതാവ്.. രണ്ട് തവണ പ്രസിഡണ്ടായിരു ന്നു , സൈനിക അട്ടിമറിയിൽ കൊല്ലപ്പെട്ടു.. ഇന്നലെ രാത്രി പ്രസിഡണ്ടിന്റെ വസതിയിൽ കുതിച്ചു കയറിയ സൈന്യം നാട്ടിലില്ലാത്ത മകൾ ഹസിനയൊഴികെ മുഴുവൻ പേരെയും വധിച്ചു,,, മുജീബിന്റെ മന്ത്രി മുഷ്താഖ് അഹമ്മദിനെ പാവ പ്രസിഡണ്ടാക്കി,,
1990- കലാമണ്ഡലം കൃഷ്ണൻ നായർ .. കേരളം കണ്ട ഏറ്റവും പ്രസിദ്ധനായ കഥകളി നടൻ
2006 – മുൻ മന്ത്രി കെ. ചന്ദ്രശേഖരൻ (ജനതാ പാർട്ടി )
2016- ടി.എ. റസാക്ക്.. സിനിമാ തിരക്കഥാ കൃത്ത്.. കാണാക്കിനാവ് പ്രശസ്ത ചിത്രം. നിരവധി അവാർഡുകൾ നേടി
(എ ആർ ജിതേന്ദ്രൻ
പൊതുവാച്ചേരി കണ്ണൂർ)