യൂണിവേഴ്സിറ്റി കോളേജ് സംഘര്‍ഷം; ശിവരഞ്ജിതും, നസീമും പിടിയില്‍

യൂണിവേഴ്സിറ്റി കോളേജില്‍ സംഘര്‍ഷത്തെ തുടര്‍ന്ന് മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായ അഖിലിനെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രധാന പ്രതികളായ ശിവരഞ്ജിത്തിനെയും, നസീമിനെയും പോലീസ് അറസ്റ്റ് ചെയ്തു. കന്റോണ്‍മെന്റ് പൊലീസ് കേശവദാസപുരത്ത് വെച്ചാണ് ഇരുവരെയും പിടികൂടിയത്. വധശ്രമക്കേസില്‍ ശിവരഞ്ജിത്ത്‌ ഒന്നാം പ്രതിയും, നസീം രണ്ടാം പ്രതിയുമാണ്. ശിവരഞ്ജിത് എസ്‌എഫ്‌ഐ യൂണിറ്റ് പ്രസിഡന്റും നസീം സെക്രട്ടറിയുമായിരുന്നു. കേസിലെ പ്രതികളായ എട്ട് പേര്‍ക്കെതിരെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. അദ്വൈത്, ആരോമല്‍, ആദില്‍, ഇജാബ് എന്നിവരെ പോലീസ് നേരത്തെ തന്നെ പിടികൂടിയിരുന്നു. നേമത്തെ വീട്ടില്‍ നിന്ന് ശനിയാഴ്ച രാത്രിയോടെയാണ് ഇജാബിനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: